-->
വരാപ്പുഴ: ചെമ്മീന്‍ കെട്ടുകളില്‍ ചെമ്മീന്‍ ലഭ്യത കുറവും ലഭിക്കുന്ന ചെമ്മിനു വൈറസ് ബാധയും ഉണ്ടായതോടെ ചെമ്മീന്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍ കാലവര്‍ഷമഴ നവംബര്‍ മാസംവരെ ലഭിച്ചതിനാല്‍ പുഴയില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിദ്ധ്യം കുറഞ്ഞു നല്ല വെള്ളം ഉണ്ടായതാണ് ഒരു പ്രധാന കാരണമായി പറയുന്നത്.
ഉപ്പുവെള്ളം വന്നാല്‍ മാത്രമേ കടലില്‍ നിന്നും ചെമ്മീന്‍ കടന്നുവരും. മാത്രമല്ല പുഴയുടെ പല ഭാഗവും ഏക്കല്‍ വന്നു അടിഞ്ഞു കിടക്കുന്നതും നീരൊഴുക്ക് തടസപ്പെടുത്തുന്നു.കടമക്കുടിയില്‍ ചെറുതും വലുതുമായി 14 ചെമ്മീന്‍ കെട്ടുകള്‍ ഉണ്ട്.50 ഏക്കര്‍ ഉള്ള കമ്പനിക്കെട്ടില്‍ നിന്നും വര്‍ഷ തോറും അയ്യായിരം കിലോ തെള്ളി ചെമ്മീന്‍ ലഭിച്ചിരുന്ന സ്‌ഥാനത്ത് ഇപ്പോള്‍ 500 കിലോ മാത്രമാണ് ലഭിക്കുന്നത്. രണ്ട് തക്കങ്ങള്‍ ഇപ്പോള്‍ കഴിഞ്ഞുവെങ്കിലും കാര്യമായ ചെമ്മീന്‍ ലഭിച്ചിട്ടില്ല, ലഭിക്കുന്ന ചെമ്മീന് വന്‍വിലയുമാണ്.തെള്ളി 180, നാരന്‍ 400, കാര 600 എന്നിങ്ങനെയാണ് വിലകള്‍.ചൂടന്‍ ചെമ്മിന് 200 രൂപയാണ് വില. സര്‍ക്കാര്‍ ഹാച്ചറികളില്‍ നിന്നും കൊണ്ടുവരുന്ന കാര ചെമ്മീന്‍കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധയുള്ളതിനാല്‍ ഇവയാണ് മറ്റു ചെമ്മീന് നാശം വിതയ്‌ക്കുന്നതെന്നാണ് ചെമ്മീന്‍ കര്‍ഷകര്‍ പറയുന്നത്. ചെമ്മീന്‍ രോഗബാധ ഞണ്ടുകളെയും ബാധിക്കുന്നു. കഴിഞ്ഞ തവണത്തെ തുകയ്‌ക്ക് തന്നെയാണ് ഇത്തവണ മിക്ക കെട്ടുകളും ലേലത്തില്‍ പോയിരിക്കുന്നത്. എന്നാലും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് പലരും ചെമ്മീന്‍ മീറ്റിനു ഡിമാന്റ് വര്‍ദ്ധിച്ചതോടെ മാര്‍ക്കറ്റില്‍ എന്ത് വില കൊടുത്തും ഇവ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്.
കുറെ ചെമ്മീന്‍ ഉണക്കാന്‍ പോകുനുണ്ട്. വൈറസ് ബാധ മൂലം നാരന്‍ ചെമ്മീന്റെ തലയില്‍ കാണുന്ന അപൂര്‍വ്വം ഇന്ന് മഞ്ഞ കലര്‍ന്ന പാടുകള്‍ മൂലം ഇത്തരം ചെമ്മീന്‍ വില്‍പ്പനയ്‌ക് എടുക്കുന്നില്ല.ചെമ്മീന്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണം.