-->
ചേര്‍ത്തല: കത്തുന്ന വെയിലിനിടെ പെയ്‌ത ഒറ്റ മഴയില്‍ ചേര്‍ത്തല നഗരം വെള്ളക്കെട്ടിലായി. രണ്ടു മണിക്കൂറോളം പെയ്‌ത മഴ നഗരത്തിലെ പ്രധാന റോഡുകളിലടക്കം ഗതാഗത തടസമുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രി ഏട്ടോടെ തുടങ്ങിയ മഴ പത്തുവരെ നീണ്ടു.
മഴയ്‌ക്കെപ്പം വൈദ്യുതി വിതരണവും നിലച്ചതോടെ ജനങ്ങളും ദുരിതത്തിലായി. പല റോഡുകളിലും വെള്ളം കെട്ടിയതോടെ യാത്രയും ദുസഹമായി. ടൗണ്‍ എല്‍. പി. സ്‌കൂളില്‍ മുന്നിലുള്ള പ്രധാന റോഡില്‍ മുട്ടൊപ്പം വെള്ളമാണ് ഉയര്‍ന്നത്. റോഡിന്റെ വശങ്ങളില്‍ ടൈല്‍ വിരിച്ചതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. മറ്റു പല ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നു. ഓടകളും ഇടതോടുകളും പ്ലാസ്‌റ്റിക് മാലിന്യം ചെളിയും പുല്ലും നിറഞ്ഞ് ഒഴുക്ക് നിലച്ചത് പ്രതിസന്ധി സൃഷ്‌ടിച്ചു. താഴ്‌ന്ന പ്രദേശങ്ങളിലെ പലയിടങ്ങളിലും വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. റോഡുകളില്‍ വെള്ളം കയറിയത് യാത്രക്കാരെ വലച്ചു. വെള്ളക്കെട്ട് രൂക്ഷമായി നഗരത്തില്‍ യാത്ര ദുസഹമായതോടെ നഗരസഭ അധികാരികളുടെ നേതൃത്വത്തില്‍ രാത്രി വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ നടപടി തുടങ്ങിയത് യാത്രക്കാര്‍ക്കും നഗരവാസികള്‍ക്കും ഏറെ സഹായമായി. ചെയര്‍മാന്‍ എസ്. സോബിന്റെ നേതൃത്വത്തിലാ ണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. നഗരസഭ ആരോഗ്യ വിഭാഗവും ഫയര്‍ഫോഴ്‌സും മറ്റു ഇതര ജീവനക്കാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.