-->
മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് മാവേലിക്കരയിലെ പൊന്നാരംതോട്ടം, കണ്ടിയൂര്‍, തട്ടാരമ്പലം, ഈരേഴ വടക്ക്, പല്ലാരിമംഗലം, ഉമ്പര്‍നാട് , ചെറുകുന്നം, കണ്ണാട്ടുമോടി തുടങ്ങിയ പ്രദേശങ്ങളില്‍ സംഘടിപ്പിച്ച കുത്തിയോട്ട വഴിപാടുകളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി. ചടങ്ങുകളില്‍ പങ്കാളിയായ അദ്ദേഹം കുത്തിയോട്ട ആചാര്യന്മാരെ പൊന്നാടയണിയിച്ച് ആദരിച്ച് ആശംസകള്‍ നേര്‍ന്നു.
വിശ്വാസവും സംസ്‌കാരപാരമ്പര്യവും ഒരുമിക്കുന്ന മഹോത്സവമാണ് ചെട്ടികുളങ്ങര കുംഭഭരണിയെന്ന് എം.പി. പറഞ്ഞു. പ്രദേശവാസികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ചടങ്ങുകള്‍ സമൂഹ ഐക്യത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും ശക്‌തമായ പ്രകടനമായിരുന്നുവെന്നും അമ്മയുടെ അനുഗ്രഹം ഏവര്‍ക്കും ലഭിക്കട്ടെയെന്നും സമാധാ നവും ഐക്യവും നിറഞ്ഞ സമൂഹത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും എം.പി. ആശംസിച്ചു.
വിവിധ ഇടങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.ആര്‍. മുരളീധരന്‍ , അനി വര്‍ഗീസ്, കെ ഗോപന്‍, രമേശ് ഉപ്പാന്‍സ്, അഡ്വ. മുത്താര രാജ് എന്നിവര്‍ എം.പിയോടൊപ്പം ഉണ്ടായിരുന്നു.