Wednesday, March 11, 2026 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.24 PM

പശ്‌ചാത്തല വികസന രംഗത്ത്‌ സമാനതകളില്ലാത്ത മുന്നേറ്റം: മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌

മാനന്തവാടി: സംസ്‌ഥാനത്തിന്റെ പശ്‌ചാത്തല വികസന രംഗത്ത്‌ സമാനതകളില്ലാത്ത മുന്നേറ്റം കൈവരിച്ചെന്ന്‌ പൊതുമരാമത്ത്‌ ടൂറിസം വകുപ്പ്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌.
മാനന്തവാടി പേര്യ റോഡിന്റെയും പി.ഡബ്ല്യു.ഡി ബ്രിഡ്‌ജസിന്റെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുലിക്കാട്ട്‌കടവ്‌ പാലത്തിന്റെയും ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മേല്‍പ്പാലങ്ങള്‍, ഫ്‌ലൈഓവറുകള്‍, ബൈപാസുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വികസനത്തിലും കേരളം ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിര്‍മ്മാണ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ സംസ്‌ഥാനം നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്തിന്റെ കാര്‍ഷികടൂറിസം മേഖലകള്‍ക്ക്‌ പുതിയ ഉണര്‍വ്‌ നല്‍കുന്ന മലയോര ഹൈവേ പദ്ധതി ഏകദേശം 1200 കിലോമീറ്റര്‍ നീളത്തില്‍ 13 ജില്ലകളിലൂടെ കടന്നുപോകുമെന്നും ഇതില്‍ വലിയൊരു വിഹിതം ഇതിനകം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
ഒന്‍പത്‌ ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ മൂന്ന്‌ റീച്ചുകള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.
റോഡ്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രം ഏകദേശം 35000 കോടി രൂപയാണ്‌ സര്‍ക്കാര്‍ ചെലവഴിച്ചത്‌. ലെവല്‍ ക്രോസ്സ്‌ ഇല്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കിയതായും, ഇതിനകം ഏകദേശം 150 മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച്‌ ഗതാഗത സൗകര്യം മെച്ചപ്പെടുത്തി. പ്രധാന ജങ്‌ഷനുകളുടെ വികസനത്തിനായി ഫ്‌ലൈഓവറുകളും ബൈപാസുകളും യാഥാര്‍ത്ഥ്യമാക്കിയതായും വ്യക്‌തമാക്കി.
ദേശീയപാത വികസനത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ നേരിട്ട്‌ ധനസഹായം നല്‍കുന്നത്‌ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വികസന മുന്നേറ്റമെന്ന്‌ മന്ത്രി ഒ.ആര്‍ കേളു.
മാനന്തവാടി പേരിയ റോഡിന്റെയും പി.ഡബ്ല്യു.ഡി ബ്രിഡ്‌ജസിന്റെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുലിക്കാട്ട്‌കടവ്‌ പാലത്തിന്റെയും ഉദ്‌ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിന്റെ കാര്യത്തില്‍ ഇനിയും മാനന്തവാടി ഏറെ മുന്നോട്ട്‌ പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ പ്രോജക്‌ടിന്റെ നേതൃത്വത്തില്‍ ഇ.പി.സി മോഡില്‍ 102.8 കോടി ചെലവിലാണ്‌ റോഡ്‌ പ്രവര്‍ത്തി നടത്തിയത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്‌ണന്‍, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ജി ബിജു, തൊണ്ടര്‍നാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ്‌ പങ്കെടുത്തു.

Ads by Google
Advertisement
Sunday 22 Feb 2026 12.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW