-->
മാനന്തവാടി: പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന എന്നിവയില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ പുതുതായി അംഗത്വം സ്വീകരിച്ചവരെയും ഉള്‍പ്പെടുത്തുന്നതിന് കാമ്പയിന്‍ തുടങ്ങി.
കനറ ബാങ്കുമായി സഹകരിച്ചാണ് സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നത്. വര്‍ഷം 20 രൂപ പ്രീമിയം അടച്ച് അപകടമരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. ജീവന്‍ ജ്യോതി ബീമാ യോജനയില്‍ വര്‍ഷം 436 രൂപ പ്രീമിയം അടച്ച് സാധാരണ മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
കാമ്പയിന്‍ ഉദ്‌ഘാടനം സൊസൈറ്റി ഓഡിറ്റോറിയത്തില്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കനറ ബാങ്ക് മാനന്തവാടി ശാഖ ചീഫ് മാനേജര്‍ അനന്ദ നായക, ലോണ്‍ ഓഫീസര്‍ അന്നിക, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സലര്‍ സിന്ധു ചന്ദ്രശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. സൊസൈറ്റി റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ആലിസ് സിസില്‍, ബിന്‍സി വര്‍ഗീസ്, ജിനി ഷിനു, വിവിധ കോളജുകളില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു, ബി.എസ്.ഡബ്ല്യു വിദ്യര്‍ഥികള്‍ നേതൃത്വം നല്‍കി.