Wednesday, March 11, 2026 Last Updated 28 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.24 PM

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്‌ സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി

പുല്‍പ്പള്ളി: 2026-27 വാര്‍ഷികവര്‍ഷത്തെ പദ്ധതികള്‍ക്ക്‌ അന്തിമ രൂപം കൊടുക്കുന്നതിനായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്ന വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ജോഷി ചാരുവേലില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റിയംഗം ഗിരിജാ കൃഷ്‌ണന്‍ കരട്‌ പദ്ധതിരേഖ പ്രകാശനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ.ആര്‍. ജിതിന്‍, അമല്‍ ജോയ്‌, വികസന സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കലാരാജ്‌ ഉണ്ണികൃഷ്‌ണന്‍, ഷൈജ മഗേഷ്‌, കെ.കെ. നിഖില്‍, പഞ്ചായത്തംഗങ്ങള്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.എ. ജയസുധ സ്വാഗതവും പി.എ. മുഹമ്മദ്‌ നന്ദിയും പറഞ്ഞു. പദ്ധതികളുടെ അന്തിമ രൂപസമര്‍പ്പണത്തിനായി ചേര്‍ന്ന വികസന സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. ചര്‍ച്ചകളില്‍ സ്‌ത്രീ സാന്നിധ്യവും സജിവമായിരുന്നു. ഏകദേശം 25 കോടി രൂപയുടെ പദ്ധതിക്കാണ്‌ അന്തിമ രൂപം കൊടുത്തിട്ടുള്ളത്‌. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതികളാണ്‌ നടപ്പില്‍ വരുത്തുന്നതെന്ന്‌ പ്രസിഡണ്ട്‌ ബിന്ദു പ്രകാശ്‌ പറഞ്ഞു. കാര്‍ഷിക, ക്ഷീര മേഖലകളെയും വന്യജീവി പ്രതിരോധ പ്രവര്‍ത്തനവും, പൊതു ശ്‌മശാനവും എല്ലാം ഉള്‍പ്പെടുത്തികൊണ്ടുള്ള സമഗ്രമായ പദ്ധതിയാണ്‌ തയ്ായറാക്കുന്നത്‌.

Ads by Google
Advertisement
Sunday 22 Feb 2026 12.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW