Wednesday, March 11, 2026 Last Updated 48 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.23 PM

തൂക്കക്കാര്‍ വാളമ്പും വില്ലും ആശാനെ തിരികെ ഏല്‍പ്പിച്ചു

uploads/news/2026/02/826731/3.jpg

ഏഴംകുളം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏഴംകുളം തൂക്കത്തിന്റെ പ്രധാന ചടങ്ങുകളുമായി ബന്ധപ്പെട്ട്‌ തൂക്കക്കാര്‍ വാളമ്പും വില്ലും ആശാനെ തിരികെ എല്‍പ്പിക്കുന്ന ചടങ്ങ്‌ നടന്നു. 13 കന്നി തൂക്കക്കാരാണ്‌ ഇത്തവണയുള്ളത്‌. മൊത്തം 588 തൂക്കം വഴിപാടുണ്ട്‌.
പരിശീലനം പൂര്‍ത്തിയാക്കിയ തൂക്കക്കാര്‍ വാളമ്പും വില്ലും തിരികെ ഏല്‍പ്പിച്ചു. മണ്ണടി ക്ഷേത്രത്തില്‍ പോയി തിരികെ ഏഴംകുളം ക്ഷേത്രത്തില്‍ എത്തിയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌.
ക്ഷേത്ര മുറ്റത്ത്‌ ഒത്തുകൂടിയ തൂക്കക്കാര്‍ക്ക്‌ തൂക്ക ആശാന്‍മാര്‍ പരിശീലനത്തിന്റെ അവസാന മുറകള്‍ ചൊല്ലിക്കൊടുത്തു. ഇനി തൂക്ക ദിവസം വാളമ്പും വില്ലും പ്രത്യേക രീതിയില്‍ അലങ്കരിച്ച്‌ തൂക്കക്കാര്‍ക്ക്‌ വീണ്ടും നല്‍കും. ഇതുമായിട്ടാണ്‌ തൂക്കവില്ലില്‍ കയറുന്നത്‌. ഏറെ പ്രത്യേകതകളും ആചാരങ്ങളും അടങ്ങിയതാണ്‌ ഏഴംകുളം തൂക്കവഴിപാട്‌. ക്ഷേത്രത്തിന്റെ പത്ത്‌ മുറികളില്‍ ജനിച്ചവര്‍ക്ക്‌ മാത്രമേ ആശാന്മാര്‍ക്ക്‌ കീഴില്‍ തൂക്കകാരായി പയറ്റ്‌ മുറകള്‍ അഭ്യസിച്ച്‌ തൂക്കവില്ലേറുന്നതിന്‌ ആചാരപ്രകാരം സാധിക്കുകയുള്ളൂ. വഴിപാട്‌ നടത്തുന്നതും അതേ പത്ത്‌ മുറികളില്‍ പെട്ട ആരുടെയെങ്കിലും മേല്‍വിലാസത്തില്‍ മാത്രമേ സാധിക്കുകയുള്ളൂ.
പുത്തന്‍വിളയില്‍ ശിവന്‍പിള്ളയും കാഞ്ഞിക്കല്‍ ശിവന്‍പിള്ളയുമാണ്‌ തൂക്ക ആശാന്മാര്‍. 23-നാണ്‌ ഏഴംകുളം കുംഭഭരണി. 24-ന്‌ രാവിലെ തൂക്കം വഴിപാട്‌ ആരംഭിക്കും.

Ads by Google
Advertisement
Sunday 22 Feb 2026 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW