Wednesday, March 11, 2026 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.23 PM

കോഴഞ്ചേരി ആശുപത്രി മുഖ്യമന്ത്രി 24ന്‌ നാടിന്‌ സമര്‍പ്പിക്കും

uploads/news/2026/02/826730/2.jpg

കോഴഞ്ചേരി : പുതുക്കി നിര്‍മിച്ച കോഴഞ്ചേരി ആശുപത്രി 24 ന്‌ വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌.
ആശുപത്രി ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനകീയ പങ്കാളിത്തത്തോടെയാകും ഉദ്‌ഘാടനം.
കോഴഞ്ചേരിയിലെ വ്യാപാരികളെ ഉള്‍പ്പെടുത്തി 24 മുതല്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന വ്യാപാരമേള ഒരുക്കും. കിഫ്‌ബിയിലൂടെ 30 കോടി രൂപ ചെലവിലാണ്‌ മികച്ച ആധുനിക ആരോഗ്യ സേവനങ്ങളുമായി കോഴഞ്ചേരി ആശുപത്രി ഒരുക്കിയത്‌. നിര്‍മാണം പുരോഗമിക്കുന്ന കോഴഞ്ചേരി പാലവും അടുത്ത മാസമാദ്യം നാടിന്‌ സമര്‍പ്പിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.
ചെറുകോല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിനാ മജീദ്‌ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍പേഴ്‌സണായി സംഘാടക സമിതി രൂപീകരിച്ചു.
ചെറുകോല്‍, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, ആയിരൂര്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍മാരാകും. ജില്ലാ ആശുപത്രി സൂപ്രണ്ട്‌, കെ ആര്‍ എഫ്‌ ബി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ തുടങ്ങിയവര്‍ കണ്‍വീനര്‍മാരും. പ്രോഗ്രാം, പബ്ലിസിറ്റി, വോളണ്ടിയര്‍, റിസപ്‌ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത്‌ അംഗം സവിത അജയകുമാര്‍ ആണ്‌ റിസപ്‌ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ സില്‍വിയ തോമസ്‌ വോളണ്ടിയര്‍ കമ്മറ്റി,ഗ്രാമപഞ്ചായത്തംഗം അനു എം വര്‍ഗീസ്‌ പ്രോഗ്രാം കമ്മിറ്റി, ഗ്രാമപഞ്ചായത്തംഗം ബിജോ പി മാത്യു പബ്ലിസിറ്റി കമ്മിറ്റി അധ്യക്ഷരാകും.
ജില്ലാ ആശുപത്രി സൂപ്രണ്ട്‌ നിധീഷ്‌ ഐസക്‌ സാമുവല്‍, ത്രിതല പഞ്ചായത്ത്‌ അംഗങ്ങള്‍, വ്യാപാര വ്യവസായി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 22 Feb 2026 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW