Wednesday, March 11, 2026 Last Updated 25 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.23 PM

റോഡില്‍ നിന്നു ലഭിച്ച താലിമാല ഉടമയ്‌ക്ക് തിരികെ നല്‍കി യുവാക്കള്‍

uploads/news/2026/02/826729/1.jpg

പത്തനംതിട്ട :യാത്രക്കിടയില്‍ റോഡില്‍ നിന്നും ലഭിച്ച താലിമാല ഉടമയ്‌ക്ക് തിരികെ നല്‍കി യുവാക്കള്‍.
പത്തനംതിട്ട നഗരത്തില്‍ മേലെ വെട്ടിപ്രം ജംഗ്‌ഷനില്‍ നിന്നുമാണ്‌ കഴിഞ്ഞ ദിവസം രാവിലെ താലിമാല കിട്ടിയത്‌ തന്റെ കണ്‍സ്‌ട്രക്ഷന്‍ സ്‌ഥലത്തിലേക്ക്‌ സുഹൃത്ത്‌ ഉവൈസുമൊന്നിച്ചു പോകുമ്പോള്‍ മേലെ വെട്ടിപ്രം ജംഗ്‌ഷനില്‍വെച്ചാണ്‌ യുത്ത്‌ ലീഗ്‌ ജില്ലാ സെക്രട്ടറി തൈക്കാവില്‍ മുഹമ്മദ്‌ സാലിഹ്‌ നും സുഹൃത്ത്‌ ഉവൈസ്‌നും മാല ലഭിച്ചത്‌. റോഡില്‍ നിന്നും എടുത്തപ്പോള്‍ വാഹനം കയറി ചെറുതായി ചുളുക്കം സംഭവിച്ച നിലയില്‍ ആയിരുന്നു.
പിന്നീട്‌ പത്തനംതിട്ട പോലീസിലേല്‍പ്പിച്ചു.അധ്യാപികയും താഴെ വെട്ടിപ്പുറം സ്വദേശിയുമായ ഗംഗ തന്റെ മാല കളഞ്ഞുപോയതായി പോലീസിനെ അറിയിച്ചിരുന്നു .പോലീസ്‌ അറിയിച്ചതോടെ അവര്‍ സേ്‌റ്റഷനില്‍ എത്തി മാല തിരിച്ചറിഞ്ഞു. രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളില്‍ പോയപ്പോള്‍ നഷ്‌ടപ്പെട്ടതാണെന്നും അവര്‍ അറിയിച്ചു. താലി മാല ആയതിനാല്‍ ഏറെ വിഷമിച്ചു എന്നും അവര്‍ പറഞ്ഞു. ഇത്‌ തിരികെ ഏല്‌പിച്ചതിന്‌ നന്ദിയും അറിയിച്ചു.

Ads by Google
Advertisement
Sunday 22 Feb 2026 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW