-->
അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ കളഭാഭിഷേകം നടന്നു.കളഭത്തിന്റെ ബ്രഹ്‌മകലശം മണ്ഡപത്തില്‍ പൂജിച്ചശേഷം പാണി കൊട്ടി ക്ഷേത്രത്തിന് വലംവച്ച് ശ്രീലകത്ത് എത്തിച്ച് കളഭാഭിഷേകം നടത്തി.തന്ത്രിയുടെ പ്രതിനിധി നാരായണന്‍ നമ്പൂതിരി , മേല്‍ശാന്തി പ്രതീഷ് ഭട്ടതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് കളഭാഭിഷേകം നടന്നത്.കളഭാഭിഷേക പൂജയും കളഭാഭിഷേകവും കാണാന്‍ വന്‍ ഭക്‌തജന തിരക്ക് അനുഭവപ്പെട്ടു.