-->
കോന്നി: മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കായി എത്തുന്ന രോഗികള്‍ മടങ്ങി പോകുന്നത് ഒന്നുകില്‍ മൃതദേഹമായിട്ടും അല്ലെങ്കില്‍ അംഗഭംഗം സംഭവിച്ചുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ കൈക്ക് ഒടിവ് സംഭവിച്ച് ചികിത്സയ്‌ക്കെത്തിയ കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ചികിത്സാ പിഴവ് മൂലം കൈ വളഞ്ഞ് വികലാംഗനായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തില്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചും, സൂപ്രണ്ട് ഓഫീസ് ഉപരോധവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള തന്‍സീറിന്‍റെ തുടര്‍ ചികിത്സക്കുള്ള മുഴുവന്‍ ചിലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും മതിയായ നഷ്‌ടപരിഹാരം നല്‍കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആര്‍. ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കറ്റാനം ഷാജി, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ എസ്. സന്തോഷ് കുമാര്‍, അബ്‌ദുള്‍കലാം ആസാദ്, കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എബ്രഹാം വാഴയില്‍, ശ്യാം .എസ് കോന്നി, ശ്രീകുമാര്‍ അരുവാപ്പുലം, റോജി എബ്രഹാം, അബ്‌ദുള്‍ മുത്തലിഫ്, തോമസ് കാലായില്‍, നിഖില്‍ ചെറിയാന്‍, ശാന്തകുമാര്‍ .സി.വി, ഷിജു അറപ്പുരയില്‍, ജോയി തോമസ്, സുലേഖ .വി നായര്‍, ഐവാന്‍ വകയാര്‍, ബിനു മരുതിമൂട്ടില്‍, കെ.വി. സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.