Wednesday, March 11, 2026 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.23 PM

കുട്ടികളെ സമൂഹ ഉന്നതിക്ക്‌ പ്രാപ്‌തരാക്കണം; സ്വാമി ആധ്യാത്മാനന്ദ സരസ്വതി

ചെറുകോല്‍പ്പുഴ :കുട്ടികള്‍ക്ക്‌ വേണ്ടത്ര പരിഗണന കൊടുത്ത്‌ അവരെ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക് വിനിയോഗിക്കണം.ഇവരിലെ പ്രവണതകളെ നിഷേധിക്കുന്നതിനു പകരം അവരെ എങ്ങനെ സമൂഹത്തിന്റെ മുന്‍ പന്തിയിലേക്ക്‌ എത്തിക്കുക എന്നതാണ്‌ ചെയ്യേണ്ടതെന്നും സ്വാമി ആധ്യാത്മാനന്ദ സരസ്വതി. ബാലോത്‌കര്‍ഷം എന്ന കുട്ടികളുടെ പരിശീലന പരിപാടി ഉദ്‌ഘാടനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു ആധ്യാത്മാനന്ദ സരസ്വതി . അഡ്വ. പ്രകാശ്‌ കുമാര്‍ ചരളേല്‍ അധ്യക്ഷത വഹിച്ചു. പ്രത്യാശയും ധൈര്യവും കൈവിടാതെ പരാജയ മനോഭാവത്തെ ഇല്ലായ്‌മ ചെയ്‌ത് കുട്ടികള്‍ ഉയര്‍ന്നുവരണം എന്ന്‌ അദ്ദേഹം പറഞ്ഞു. മനശാസ്‌ത്ര അധ്യാപികയായ ചാന്ദിനി ഗിരീഷ്‌ പരിശീലന ക്ലാസ്‌ എടുത്തു. നല്ല സംവാദങ്ങള്‍ കുട്ടികളെ ആഴത്തില്‍ സ്വാധീനിക്കുമെന്ന്‌ അവര്‍ പറഞ്ഞു.
ധര്‍മ്മ മാര്‍ഗത്തിലേക്കുള്ള എളുപ്പവഴിയാണ്‌ സംഗീതം എന്ന്‌ ആലപ്പുഴ എസ്‌. ഡി കോളേജ്‌ അധ്യാപകന്‍ ഡോ.സജിത്ത്‌ ഏവുരേത്ത്‌ പറഞ്ഞു . ന്യൂറോ ലിംഗിസ്‌റ്റ്ക്‌ കണ്‍സള്‍ട്ടന്റെ ഘന ശ്യാം പരിശീലനം നടത്തി. അഡ്വ. ഡി രാജഗോപാല്‍, പ്രീത ബി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 22 Feb 2026 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW