Wednesday, March 11, 2026 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.23 PM

പത്തനംതിട്ടയിലും മന്ത്രി വീണാ ജോര്‍ജിനെതിരേ യു.ഡി.എഫ്‌. പ്രതിഷേധം

പത്തനംതിട്ട: സ്വന്തം നിയോജക മണ്ഡലത്തിലും മന്ത്രി വീണാജോര്‍ജിന്‌ എതിരെ യു . ഡി. എഫ്‌ പ്രതിഷേധം. പത്തനംതിട്ട വൈ. എം. സി. എയില്‍ നടന്ന ചടങ്ങിലാണ്‌ ഇന്നലെ മന്ത്രിക്ക്‌ എതിരെ പ്രതിഷേധം ഉണ്ടായത്‌.എല്‍ .ഡി .എഫ്‌- യു . ഡി .എഫ്‌ പ്രവത്തകര്‍ തമ്മില്‍ വാക്കേറ്റവും കൂക്കുവിളികളും ഉണ്ടായി.പത്തനംതിട്ട നഗരത്തിലും മണ്ഡലത്തിലുമുള്ള പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായുള്ള സ്വാഗത സഘം രൂപീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി .ഉത്‌ഘാടനത്തിന്‌ മുഖ്യമന്ത്രിയുടെ സമയം ലഭിച്ചതിനെ തുടര്‍ന്നാണ്‌ യോഗം വിളിച്ചത്‌.ആരോഗ്യമേഖലക്ക്‌ എതിരെ കോണ്‍ഗ്രസ്‌- യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ്‌ ഇന്നലെ യോഗം വിളിച്ചിരുന്നത്‌.
പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യുന്നതിനെതിരെ നഗരസഭയിലെ യു. ഡി. എഫ്‌ ജന പ്രതിനിധികള്‍ പ്രതിഷേധം അറിയിച്ചു . ഇതോടെ സദസില്‍ ഉണ്ടായിരുന്ന എല്‍. ഡി. എഫ്‌ പ്രവര്‍ത്തകര്‍ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി. മന്ത്രിയും യു . ഡി .എഫ്‌ നേതാക്കളും സംസാരിക്കവെ ഇരു വിഭാഗങ്ങളും പരസ്‌പരം കൂക്കി വിളിക്കയും ചെയ്‌തു. ഇരു വിഭാഗങ്ങളും സംഘര്‍ഷത്തിലേക്ക്‌ നീങ്ങുെമന്നായപ്പോള്‍ പോലീസും ഇടപെട്ടു. ഇതോടെ യു. ഡി. എഫ്‌ യോഗം ബഹിഷ്‌ക്കരിച്ച്‌ പുറത്തിറങ്ങി. പിന്നീട്‌ മന്ത്രിയുടെ നേത്യത്വത്തില്‍ സ്വാഗതസംഘം രൂപികരണ യോഗം നടന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രി .ഒ പി ബ്‌ളോക്ക്‌ കെട്ടിടം ഉദ്‌ഘാടനം, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം നടത്തിയ പദ്‌ധതികള്‍, പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയം , വിവിധ റോഡുകള്‍ എന്നിവയുടെ ഉദ്‌ഘാടനം നടത്തുന്നതിനാണ്‌ സ്വാഗതസംഘം വിളിച്ചത്‌ .എന്നാല്‍ ഇതില്‍ മിക്കതും പൂര്‍ത്തിയായിട്ടില്ലെന്ന്‌ ഡി.സി.സി വൈസ്‌ പ്രസിഡണ്ട്‌ എ.സുരേഷ്‌ കുമാര്‍ പറഞ്ഞു. ജില്ലാ സ്‌റ്റേഡിയം നിര്‍മ്മാണം പാതി വഴിയിലാണ്‌ .മറ്റുള്ളവയും പൂര്‍ത്തിയായിട്ടില്ല.നിയമ സഭ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ ഉത്‌ഘാടനം നടത്തുകയാണ്‌ ലക്ഷ്യമെന്നും യു.ഡി.എഫ്‌ നേതാക്കള്‍ ആരോപിച്ചു.

Ads by Google
Advertisement
Sunday 22 Feb 2026 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW