Wednesday, March 11, 2026 Last Updated 48 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.23 PM

കോണ്‍ഗ്രസ്‌ സമരം അതിരുവിടുന്നു: മന്ത്രി വീണാ ജോര്‍ജ്‌്

പത്തനംതിട്ട: കോണ്‍ഗ്രസ്‌ സമരം അതിര്‌ വിടുന്നതായി മന്ത്രി വീണ ജോര്‍ജ്‌.തിരുവനന്തപുരത്ത്‌ താന്‍ താമസിക്കുന്ന ഔദ്യോഗിക വസതിക്ക്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ അതിക്രമം നടത്തുകയും ഗേറ്റ്‌ ഇളക്കുകയും ഗാര്‍ഡിനെ ആക്രമിക്കുകയും വാതിലില്‍ റീത്ത്‌ വെക്കുകയും ചെയ്‌തു. എന്തിനാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ അക്രമം നടത്തുന്നതെന്ന്‌ മന്ത്രി ചോദിച്ചു. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കയായിരുന്നു മന്ത്രി.
വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രി വിഷയത്തില്‍ ആരോഗ്യ മന്ത്രി എന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്‌തിട്ടുണ്ട്‌. ക്യത്യമായ അേന്വഷണം നടക്കുന്നുണ്ട്‌. മന്ത്രിയല്ല ശസ്‌ത്രക്രിയ നടത്തുന്നതും പഠിപ്പിക്കുന്നതും.അവിടെ ചികിത്സാ പിഴവ്‌ എത്രയോ നാളുകള്‍ക്ക്‌ മുമ്പ്‌ നടന്നതാണ്‌.
വി. ഡി സതീശന്‍റെ നിര്‍ദേശമനുസരിച്ച്‌ നടക്കുന്ന ആക്രമണമാണ്‌ ഇത്‌ .ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്‌ നടത്തുന്നത്‌ .ആളുകളെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്‌.
ഒരു ചികിത്സാ പിഴവും സര്‍ക്കാര്‍ അംഗീകരിക്കില്ല. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു .അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ദയനീയ തോല്‍വി ഉണ്ടാകും. ഏത്‌ ഹീനമായ അക്രമവും കോണ്‍ഗ്രസ്‌ നടത്തുകയാണ്‌. ആരോഗ്യ മേഖലയിലെ
കുത്തകകളെ സഹായിക്കുന്ന നിലപാടാണ്‌ വി. ഡി സതീശനും കൂട്ടരും സ്വീകരിച്ചിട്ടുള്ളത്‌. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇടിഞ്ഞ്‌ വീണത്‌ യു.ഡി.എഫ്‌ ആരോഗ്യമന്ത്രി ശിവകുമാറിന്‍റെ കാലത്ത്‌ നിര്‍മ്മിച്ച കെട്ടിടമാണ്‌ .അതിന്‍റെ പേരിലും തനിക്കെതിരെ പ്രതിഷേധമുയര്‍ന്നു.ഹീനമായ രീതിയിലാണ്‌ കോണ്‍ഗ്രസുകാര്‍ പെരുമാറുന്നത്‌.പത്തു വര്‍ഷം മുമ്പുള്ള ആരോഗ്യമേഖലയും ഇപ്പോഴത്തെ സ്‌ഥിതിയും പരിശോധിക്കട്ടെ . സര്‍ക്കാര്‍ സിസ്‌റ്റം തകര്‍ച്ചയില്‍ എന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ ശ്രമം മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Sunday 22 Feb 2026 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW