Wednesday, March 11, 2026 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.23 PM

കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ നേട്ടം

പത്തനംതിട്ട: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ നടന്ന കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ നേട്ടം. പത്തോളം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ യു.ഡി.എഫ്‌ അനുഭാവികളായ വനിതകള്‍ സി.ഡി.എസ്‌ നേതൃ നിരയില്‍ എത്തി.
കഴിഞ്ഞ വര്‍ഷം അഞ്ചു തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ മാത്രമാണ്‌ യു.ഡി.എഫിന്‌ വിജയിക്കാന്‍ കഴിഞ്ഞിരുന്നത്‌. പത്തനംതിട്ട നഗരസഭ എല്‍.ഡി.എഫില്‍ നിന്ന്‌ പിടിച്ചെടുക്കുകയും ചെയ്‌തു. വെച്ചൂച്ചിറ, നാറാണംമൂഴി, തുമ്പമണ്‍, മല്ലപ്പള്ളി, ആനിക്കാട്‌ തുടങ്ങിയ പഞ്ചായത്തുകളിലും യു.ഡി.എഫ്‌ വിജയിച്ചു.
സാധാരണ ജനങ്ങളും വനിതകളും സര്‍ക്കാരിനെതിരെ ശക്‌തമായ നിലപാട്‌ എടുക്കുന്നതിന്റെ സൂചനയാണ്‌ യു.ഡി.എഫിന്റെ വിജയമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ പ്ര?ഫസര്‍ സതീഷ്‌ കൊച്ചുപറമ്പില്‍ പറഞ്ഞു.
വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എ. സുരേഷ്‌ കുമാര്‍ കണ്‍വീനറായ സമിതിയാണ്‌ ജില്ലയിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

Ads by Google
Advertisement
Sunday 22 Feb 2026 12.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW