Wednesday, March 11, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.22 PM

ഉപഭോക്‌തൃ കമ്മിഷന്‍ ലോക്‌ അദാലത്ത്‌: 20 കേസുകള്‍ ഒത്തുതീര്‍പ്പായി

uploads/news/2026/02/826720/2.jpg

മലപ്പുറം: അദാലത്ത്‌ ഫോര്‍ നാഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ഉപഭോക്‌തൃ കമ്മിഷനില്‍ ലോക്‌ അദാലത്ത്‌ സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റിയില്‍ നിന്നും അക്രഡിറ്റഡ്‌ മീഡിയേറ്റര്‍മാരായ അഡ്വ. ടി.എം. ഗോപാലകൃഷ്‌ണന്‍, എം. മുഹമ്മദ്‌ റാഫി, ജയ്‌സണ്‍ തോമസ്‌, വി.വി. തോമസ്‌ അദാലത്തിന്‌ നേതൃത്വം നല്‍കി. ഇരു ഭാഗത്തു നിന്നും ഒത്തുതീര്‍പ്പിന്‌ തയ്യാറാണെന്ന്‌ അറിയിച്ച 60 കേസുകളാണ്‌ അദാലത്തില്‍ പരിഗണിച്ചത്‌.
40 കേസുകളില്‍ ഇരു ഭാഗത്തു നിന്നും കക്ഷികള്‍ ഹാജരായതില്‍ 20 കേസുകള്‍ ഒത്തുതീര്‍ന്നു. തീരാത്ത കേസുകള്‍ കമ്മീഷനില്‍ തെളിവെടുത്ത്‌ തീര്‍പ്പുകല്‍പ്പിക്കും. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന അദാലത്ത്‌ ഫോര്‍ നേഷന്‍ 2 എന്നതിന്റെ ഭാഗമായിട്ടാണ്‌ ഉപഭോക്‌തൃ കമ്മീഷനില്‍ അദാലത്ത്‌ സംഘടിപ്പിച്ചത്‌. സാംസങ്ങ്‌, എല്‍.ജി, വേള്‍പൂള്‍, ഹീറോ മോട്ടേഴ്‌സ് തുടങ്ങിയ സ്‌ഥാപന മേധാവികള്‍ അദാലത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 22 Feb 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW