-->
താനൂര്‍: നഗരസഭ 2026-27 വികസന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. വികസന കാര്യ സ്‌റ്റാന്‍റ്റിീഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഫാസില അധ്യക്ഷയായി. ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബൂബക്കര്‍ ഹാജി, പൊതുമരാമത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സലാം, ആരോഗ്യകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഫാത്തിമ, വിദ്യാഭ്യാസകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഫൈറൂസ്, നഗരസഭ കൗണ്‍സിലര്‍മാരായ ലാമി റഹ്‌മാന്‍, ദിബീഷ് ചിറക്കല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി. മുഹമ്മദ് അഷറഫ് പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി ടി. അനുപമ സ്വാഗതവും അസിസ്‌റ്റന്റ് ഇഞ്ചിനിയര്‍ സജിമോന്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഡല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് എ. പി.എ. റഹ്‌മാന്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ മികച്ച ആരോഗ്യ സ്‌ഥാപനങ്ങളുടെ പട്ടികയില്‍ സ്‌ഥാനം നേടിയ താനൂര്‍ യു.പി.എച്ച്.സിയിലെ ഡോ. ഗോകുല്‍, അയ്ംയങ്കാളി തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാരിന്റെ രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കിയ ജീവനക്കാര്‍, സഫലം 2026 പദ്ധതിയില്‍ ജില്ലയില്‍ മൂന്നാം സ്‌ഥാനം നേടിയ ജീവനക്കാര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്‌തു.