Wednesday, March 11, 2026 Last Updated 20 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.21 PM

ഇടതു ദുര്‍ഭരണത്തില്‍ തകര്‍ക്കപ്പെട്ട വിദ്യാഭ്യാസ മേഖലയെ പുനരുദ്ധരിക്കും: പി.ജെ. ജോസഫ്‌

uploads/news/2026/02/826716/3.jpg

കോട്ടയം: തൊഴില്‍ ഇല്ലായ്‌മയും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി ഇടതു ഭരണത്തില്‍ തകര്‍ക്കപ്പെട്ട വിദ്യാഭ്യാസ മേഖലയെ ഐക്യ ജനാധിപത്യ മുന്നണി പുനരുദ്ധരിക്കും എന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌
കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ്‌ ദ്വിദിന സംസ്‌ഥാന നേതൃത്വ പഠന ക്യാമ്പ്‌ കോട്ടയത്ത്‌ ഉദ്‌ഘാടനം ചെയ്‌തു പറഞ്ഞു.
കേരളത്തിന്റെ സമകാലിക സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ നയ രൂപീകരണത്തിനു കെ.എസ്‌.സി പ്രസ്‌ഥാനത്തിന്‌ വലിയ ഉത്തരവാദിത്തം ഉണ്ടെന്ന്‌ പാര്‍ട്ടി എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ പറഞ്ഞു. കേരളത്തിന്റെ വിവിധ ജില്ലകള്‍ നിന്നായി കെ.എസ്‌.സി സംസ്‌ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്തു ക്യാമ്പിന്‌ സംസ്‌ഥാന പ്രസിഡന്റ്‌ ജോണ്‍സ്‌ ജോര്‍ജ്‌ജ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.സി. തോമസ്‌, സെക്രട്ടറി ജനറല്‍ ജോയ്‌ എബ്രഹാം,
ഡെപ്യൂട്ടി ചെയര്‍മാന്മാരായ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ജ് എം.പി, കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്‌, വൈസ്‌ ചെയര്‍മാന്‍മാരായ ഗ്രേസമ്മ മാത്യു, റെജി ചെറിയാന്‍, ജില്ല പ്രസിഡന്റ്‌ ജെയ്‌സണ്‍ ജോസഫ്‌ ഒഴുകയില്‍ ഉന്നത അധികാര സമിതി അംഗങ്ങളായ വി.ജെ ലാലി, എ.കെ ജോസഫ്‌, ബിനു ചെങ്ങളം,വിനു ജോമ്പ്‌ , ജോബിന്‍ എസ്‌ കൊട്ടാരം, കെ.എസ്‌.സി സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ ജോര്‍ജ്‌ജ് ജോസഫ്‌, ആല്‍ബിന്‍ ആന്‍ഡ്രൂസ്‌, ജോര്‍ജ്‌ജ് മാത്യു, അഭിഷേക്‌ ചിങ്ങവനം, നോയല്‍ ലുക്ക്‌,തേജസ്‌ തറയില്‍ സ്‌റ്റീഫന്‍ പ്ലാകൂട്ടം, അശ്വിന്‍ പടിഞ്ഞാറേക്കര എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലാ കമ്മറ്റികളുടെ റിപ്പോര്‍ട്ടിങ്‌. കേരളത്തിലെ വിദ്യാര്‍ഥി മേഖല നേരിടുന്ന വിവിധ വിഷയങ്ങളായ കരിക്കുലത്തിലെ അപാകതകള്‍ ,തൊഴില്‍ ക്ഷമതാ അപചയങ്ങള്‍ ,തൊഴില്‍ ഇല്ലായ്‌മ, വേതന അപര്യാപ്‌തത എന്നിവ ക്യാമ്പ്‌ ചര്‍ച്ച ചെയ്‌തു.

Ads by Google
Advertisement
Sunday 22 Feb 2026 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW