Thursday, March 12, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.21 PM

വേനല്‍ച്ചൂടിനൊപ്പം പഴവിലയും കത്തുന്നു

uploads/news/2026/02/826715/2.jpg

ചങ്ങനാശേരി: കടുത്ത വേനല്‍ച്ചൂടിനൊപ്പം ജില്ലയിലെ പഴം വിപണിയിലും വന്‍ വിലക്കയറ്റം. ചൂട്‌ കൂടിയതോടെ ആവശ്യക്കാര്‍ വര്‍ധിച്ചതും, പഴങ്ങളുടെ ലഭ്യത കുറഞ്ഞതും വില ഉയരാന്‍ കാരണമായി. നോമ്പ്‌ കാലം ആരംഭിച്ചതോടെ വില ഇനിയും ഉയരുമെന്നതാണു വ്യാപാരികളുടെ വിലയിരുത്തല്‍. സീസണ്‍ അല്ലാത്തതും പല പഴങ്ങള്‍ക്കും വില വര്‍ധിക്കാനുള്ള മറ്റൊരു പ്രധാന കാരണമാണ്‌.
വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്‌ ആപ്പിള്‍, മുന്തിരി, ഓറഞ്ച്‌, മാമ്പഴം, തണ്ണിമത്തന്‍ എന്നിവയ്‌ക്കാണ്‌. ഒരു കിലോ ആപ്പിളിന്‌ 280 മുതല്‍ 380 രൂപ വരെയാണു വില. മറ്റ്‌ പഴങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്‌.
ഇതില്‍ താരതമ്യേന കുറഞ്ഞ വിലയിലുള്ളത്‌ തണ്ണിമത്തനാണു കിലോയ്‌ക്ക് 30 മുതല്‍ 35 രൂപ വരെ. ഇന്ത്യന്‍ ആപ്പിള്‍ ലഭ്യത കുറവായതിനാല്‍ ഇപ്പോള്‍ വിപണിയില്‍ കൂടുതലായി എത്തുന്നത്‌ ഇറാന്‍, ന്യൂസിലാന്‍ഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ആപ്പിളുകളാണ്‌.
ജില്ലയിലേക്കു പ്രധാനമായും പഴങ്ങള്‍ എത്തുന്നതു ബാഗളുരു, മൈസുര്‍, തമില്‍നാട്‌, ആന്ദ്രപ്രദേശ്‌, പൂന, മൂബൈ എന്നിവടങ്ങളില്‍നിന്നാണ്‌.
ഇവിടങ്ങളിലെ കാലാവസ്‌ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വര്‍ധനവിനു കാരണമായി.
ഒരു കാലത്തു നാട്ടില്‍ സുലഭമായിരുന്ന പേരയ്‌ക്ക് ഇപ്പോള്‍ തായ്‌ലന്‍ഡ്‌ പോലെയുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്‌.
മുമ്പ്‌ 40 രൂപയ്‌ക്കു ലഭിച്ചിരുന്ന പൈനാപ്പിളിന്‌ ഇപ്പോള്‍ 80 രൂപയോളം വിലയുണ്ട്‌. വിപണിയില്‍ കൂടുതലായി ലഭിക്കുന്നതു വാഴക്കുളം പൈനാപ്പിളാണ്‌.
വിപണി വില ആപ്പിള്‍ 280-360, മുന്തിരി 90-210, ഓറഞ്ച്‌ 100 -120, മുസംബി 70-90, മാമ്പഴം 130-270, പൈനാപ്പിള്‍ 80, നേന്ത്രപ്പഴം 50, പേരയ്‌ക്ക 140, പാഷന്‍ ഫ്രൂട്ട്‌ 160, കിവി 110-140, തണ്ണിമത്തന്‍ 30-40 വേനല്‍ കടുത്തതോടെ ആവശ്യക്കാര്‍ ഏറ്റവും കൂടുതലുള്ള തണ്ണിമത്തന്‌ ഇനിയും വില ഉയരാന്‍ സാധ്യതയുണ്ടെന്നു വ്യാപാരികള്‍ പറയുന്നു.

Ads by Google
Advertisement
Sunday 22 Feb 2026 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW