Wednesday, March 11, 2026 Last Updated 18 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.21 PM

ദൈവരാജ്യത്തിന്റെ നന്മകള്‍ കൈമാറുക വിശ്വാസ പരിശീലന ലക്ഷ്യം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

uploads/news/2026/02/826713/4.jpg

ചങ്ങനാശേരി: വിശ്വാസ സാക്ഷ്യം തീഷ്‌ണതയോടെ പങ്കുവച്ച്‌ ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസ പരിശീലക സംഗമം നുഹ്‌റ 2026. ദൈവരാജ്യത്തിന്റെ നന്മകള്‍ കൈമാറുക വിശ്വാസ പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന്‌ സിബിസിഐ മുന്‍ അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. സുവിശേഷത്തിന്റെ അന്തസത്ത ദൈവരാജ്യമാണ്‌. ലോകം മുഴുവന്‍ ദൈവരാജ്യമാക്കണം.
താന്‍ കൈമാറുന്ന വിശ്വാസ പരിശീലനം വിജയപ്രദമാണോ, ഫലപ്രദമാണോ എന്ന്‌ വിശ്വാസപരിശീലകന്‍ ചിന്തിക്കണമെന്ന്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു. ചങ്ങനാശേരി അതിരൂപത സമ്പൂര്‍ണ മതാധ്യാപക സംഗമം നുഹ്‌റ 2026 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ്‌ തറയില്‍ അധ്യക്ഷത വഹിച്ചു. വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ പ്രഭാഷണം നടത്തി. സന്ദേശനിലയം ഡയറക്‌ടര്‍ റവ. ഡോ. വര്‍ഗീസ്‌ പുത്തന്‍പുരയ്‌ക്കല്‍ ആമുഖ സന്ദേശം നല്‍കി.
വികാരി ജനറാള്‍ മോണ്‍. സ്‌കറിയാ കന്യാകോണില്‍, സീറോ മലബാര്‍ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ആന്‍ഡ്രൂസ്‌ പാണംപറമ്പില്‍, ഫാ.സെബാസ്‌റ്റ്യന്‍ മാമ്പ്ര, ഫാ. ആന്റണി കിഴക്കേതലയ്‌ക്കല്‍, മിഷന്‍ ലീഗ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ സിസ്‌റ്റര്‍ ജെസ്ലിന്‍ ജെ.എസ്‌, ബോബി തോമസ്‌ വടാശ്ശേരി, പ്രിന്‍സി ആന്റണി, ജോസ്‌ കെ ജേക്കബ്‌, ജോമ്മ കാട്ടടി എന്നിവര്‍ പ്രസംഗിച്ചു. മതാദ്ധ്യാപക പ്രതിനിധി ജോസഫ്‌ പാറേക്കാട്ടില്‍ പതാക ഉയര്‍ത്തി. പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന അതിരൂപത ഡയറക്‌ടര്‍ ഫാ. വര്‍ഗീസ്‌ പുത്തന്‍പുരയ്‌ക്കലിനെ സമ്മേളനത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ തോമസ്‌ തറയില്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ത്രിതല പഞ്ചായത്തുകളിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മതാധ്യാപകരെയും, മതാദ്ധ്യാപനത്തില്‍ 25,50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും സീറോ മലബാര്‍ സഭ പ്രതിഭ അവാര്‍ഡ്‌ ജേതാക്കളെയും സമ്മേളനത്തില്‍ ആദരിച്ചു.
ക്യാമ്പ്‌ കളക്ഷന്‍

Ads by Google
Advertisement
Sunday 22 Feb 2026 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW