Thursday, March 12, 2026 Last Updated 56 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.21 PM

സോളാര്‍ ബോട്ട്‌ 'ദാ വന്നു ദേ' പോ

വൈക്കം: ജലശബ്‌ദ അന്തരീക്ഷ മലിനീകരണമൊഴിവാക്കി വൈക്കത്തെ രാജ്യത്തെ ആദ്യ മാതൃകാ സോളാര്‍ സേ്‌റ്റഷനാക്കാന്‍ കൊണ്ടുവന്ന സോളാര്‍ ബോട്ടുകള്‍ പിറ്റേന്ന്‌ കാണാനില്ല.
ഉദ്‌ഘാടനത്തിനുശേഷം നിലവിലെ ഡീസല്‍ ബോട്ടുകള്‍ മാറ്റി സോളാര്‍ ബോട്ടുകള്‍ മാത്രം സര്‍വീസ്‌ നടത്തുമെന്ന മന്ത്രിയുടെ ഉള്‍പ്പടെ വാഗ്‌ദാനം ജലരേഖയാക്കിയാണ്‌ സോളാര്‍ ബോട്ടുകള്‍ കടവത്ത്‌ നിന്ന്‌ നീക്കിയത്‌.
സോളാര്‍ വൈദ്യുതിക്ക്‌ പുറമെ സേ്‌റ്റഷനില്‍ നിന്ന്‌ ബോട്ടുകള്‍ ചാര്‍ജ്‌ ചെയ്യാനുളള സംവിധാനം ഒരുക്കുകയും ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കുകയുംവേണമെന്നാണ്‌ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്‌.
സാങ്കേതികമായ കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കാനുണ്ടെന്ന കാര്യം ഉദ്‌ഘാടന സമയത്ത്‌ അധികൃതര്‍ക്ക്‌ അറിയിക്കാമായിരുന്നു.
സാങ്കേതികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വളരെ ആഘോഷമായി ഉദ്‌ഘാടനം നടത്തിയത്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.യി

Ads by Google
Advertisement
Sunday 22 Feb 2026 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW