-->
കോട്ടയം: പോക്‌സോ കേസിലെ പ്രതിയ്‌ക്ക് 5 വര്‍ഷം കഠിനതടവിനും 1,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയര്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ വയനാട് സ്വദേശിയായ പി.സി ജിനേഷ് (23) നെയാണു കോട്ടയം ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി 5 വര്‍ഷം കഠിനതടവിനും 1,30,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2023 ഒക്‌ടോബറില്‍ പെണ്‍കുട്ടിയുമായി ഇന്‍സ്‌റ്റാഗ്രാം വഴി പരിചയം സ്‌ഥാപിച്ച പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയച്ചു വാങ്ങി പെണ്‍കുട്ടിയെ ലൈംഗികചൂഷണം നടത്തുകയായിരുന്നു.
കോട്ടയം ഫാസ്‌റ്റ് ട്രാക്ക് കോടതി ജഡ്‌ജി എച്ച്. റോഷിനി ആണു ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പോള്‍ കെ എബ്രഹാമും പ്രതിക്കു വേണ്ടി അഡ്വ. ലിതിന്‍ തോമസും ഹാജരായി.
എസ്.ഐ കെ.എസ്. ലെബിമോന്‍, എസ്.ഐ സാജു ടി. ലുക്കോസ്, എസ്.സി.പി.ഒ സരുണ്‍ രാജ് , സി.പി.ഒ ജി. ബിങ്കര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഈ കേസിലെ അന്വേഷണ ചുമതലയില്‍ ഉണ്ടായിരുക്കും.