Wednesday, March 11, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.21 PM

വികസന മുന്നേറ്റത്തിന്‌ ഒരുങ്ങാന്‍ വികസന സെമിനാറുമായി നഗരസഭ

വൈക്കം : വൈക്കം നഗരസഭ 14-ാം പഞ്ചവത്സര പദ്ധതിയുടെ വാര്‍ഷിക പദ്ധതിരേഖ 2026-27 വികസന സെമിനാര്‍ നടത്തി. സത്യാഗ്രഹ സ്‌മാരക ഹാളില്‍ നടന്ന സെമിനാര്‍ ചെയര്‍മാന്‍ അബ്‌ദുള്‍ സലാം റാവൂത്തര്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ ചെയര്‍ പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്‌ അധ്യക്ഷത വഹിച്ചു.
സ്‌റ്റാന്റിംഗ്‌ കമ്മറ്റി ഭാരവാഹികളായ ബി. രാജശേഖരന്‍, ഗീതാ പുരുഷന്‍, സോണി സണ്ണി, കെ. ബി. ഗിരിജ കുമാരി, ഡി. രഞ്‌ജിത്‌ കുമാര്‍, മുന്‍ വൈസ്‌ ചെയര്‍മാന്‍ പി. ടി. സുഭാഷ്‌ എന്നിവര്‍ പ്രസംഗിച്ചു. കൃഷി, മൃഗസംരക്ഷണവും, ക്ഷീരവികസനവും, മത്സ്യബന്ധനം,
ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര ലഘൂകരണം, വനിതാ വികസനം, പട്ടികജാതി വികസനം, പാര്‍പ്പിടം, കുടിവെള്ളം, സാമൂഹ്യനീതി, ശുചിത്വം മാലിന്യസംസ്‌ക്കരണം, പ്രാദേശിക സാമ്പത്തിക വികസനം, പൊതുമരാമത്ത്‌, ഊര്‍ജ്‌ജം, നഗരാസൂത്രണം, പൊതുഭരണവും ധനകാര്യവും എന്നീ വിഷയങ്ങളാണ്‌ ചര്‍ച്ച ചെയ്‌തത്‌.

Ads by Google
Advertisement
Sunday 22 Feb 2026 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW