Wednesday, March 11, 2026 Last Updated 28 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.20 PM

മൂന്ന്‌ വര്‍ഷമായി യാത്രാദുരിതം പേറുന്ന നാട്ടുകാര്‍; റോഡ്‌ എപ്പോള്‍ ശരിയാവും?

uploads/news/2026/02/826707/1.jpg

മട്ടന്നൂര്‍: ഏറെ കൊട്ടിയാഘോഷിച്ച്‌ നവീകരണ പ്രവര്‍ത്തി തുടങ്ങിയ റോഡ്‌ മൂന്നുവര്‍ഷമായിട്ടും യാത്ര ദുരിതം പേറുകയാണ്‌ പാലോട്ടുപള്ളി, കോളാരി, വെമ്പടി മേഖലയിലെ യാത്രക്കാര്‍. പ്രഖ്യാപനങ്ങളും വാഗ്‌ദാനങ്ങളും നിരവധിയായിട്ടും മേഖലയിലെ നാട്ടുകാരുടെ യാത്രാദുരിതം ഒഴിയുന്നില്ല. റോഡുകള്‍ മിക്കതും തകര്‍ന്നതോടെ കുഴികള്‍ താണ്ടിയാണ്‌ വര്‍ഷങ്ങളായി ഇവരുടെ യാത്ര. വേനല്‍ക്കാലത്ത്‌ പൊടിശല്യവും മഴക്കാലത്ത്‌ ചെളിനിറഞ്ഞു റോഡിലൂടെ കാല്‍നടയാത്ര പോലും വയ്യാത്ത നിലയാണ്‌. റോഡുകള്‍ നവീകരിക്കുമെന്ന പ്രഖ്യാപനവും ചര്‍ച്ചകളും മുറപോലെ നടക്കുമ്പോഴും യാത്ര പ്രയാസകരമായി തുടരുകയാണ്‌. ഉദ്‌ഘാടനം കഴിഞ്ഞ്‌ മൂന്നു വര്‍ഷമായിട്ടും പാലോട്ടുപള്ളികോളാരിവെമ്പടി നിടിയാഞ്ഞിരം റോഡ്‌ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. നെടിയാഞ്ഞിരം ഭാഗത്താണ്‌ പ്രവൃത്തി തുടങ്ങിയിട്ടുള്ളത്‌. ഏതാനും കലുങ്കുകളുടെ പണി മാത്രമാണ്‌ രണ്ടു വര്‍ഷത്തിനിടെ പൂര്‍ത്തിയായത്‌. ഭൂവുടമകളുമായുള്ള തര്‍ക്കങ്ങളും വൈദ്യുതി തൂണുകള്‍ മാറ്റുന്നതിലും കുടിവെള്ള പൈപ്പ്‌ സ്‌ഥാപിക്കുന്നതിലുമുള്ള കാലതാമസവുമടക്കം പ്രതിബന്ധങ്ങള്‍ നിരവധിയായിരുന്നു.
പാലോട്ടുപള്ളി മുതല്‍ വെമ്പടിപരിയാരംകോളാരിനിടിയാഞ്ഞിരം വരെയുള്ള 5.7 കിലോമീറ്റര്‍ റോഡ്‌ 8.43 കോടി രൂപ ചെലവഴിച്ചാണ്‌ വീതികൂട്ടി നവീകരിക്കുന്നത്‌. 2023 ഒകേ്‌ടാബര്‍ 10നാണ്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ പ്രവൃത്തി ഉദ്‌ഘാടനം ചെയ്‌തത്‌. റോഡിന്‌ സ്‌ഥലം വിട്ടുനല്‍കുന്നതിനെതിരെ ഏതാനും ഭൂവുടമകള്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്‌. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ പ്രവൃത്തി വേഗത്തിലാക്കുന്നതിനായി കെ.കെ.ശൈലജ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. തലശേരി കൂര്‍ഗ്‌ റോഡിനെയും നടുവനാട്‌ ശിവപുരം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്‌. റോഡ്‌ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍ വിമാനത്താവളം, പൂങ്കോട്ടുംകാവ്‌ ഇക്കോ ടൂറിസ്‌റ്റ് കേന്ദ്രം, പാലുകാച്ചിപ്പാറ എന്നിവിടങ്ങളിലേക്ക്‌ എളുപ്പത്തില്‍ യാത്ര ചെയ്യാനാകും.ഈ റോഡിനോട്‌ ചേര്‍ന്നുള്ള ശിവപുരം പരിയാരം കായലൂര്‍ റോഡും ഏറെ നാളായി ശോച്യാവസ്‌ഥയിലാണ്‌. നിരവധി പേര്‍ ആശ്രയിക്കുന്ന റോഡ്‌ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്‌. ഇത്തവണത്തെ ബജറ്റില്‍ റോഡിന്റെ നവീകരണത്തിന്‌ രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 22 Feb 2026 12.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW