Wednesday, March 11, 2026 Last Updated 27 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.20 PM

സ്‌നേഹം പങ്കുവെച്ച്‌ അവിലു കുഴയുമായി നാട്ടുവര്‍ത്താനം

uploads/news/2026/02/826706/2.jpg

തലശേരി: പിണറായി വെസ്‌റ്റ് സി മാധവന്‍ സ്‌മാരക വായനശാലയുടെ നാട്ടു വര്‍ത്താനം എഴുപതാഴ്‌ച പിന്നിട്ടപ്പോള്‍ ഇത്തവണ ധര്‍മ്മടം സ്വദേശികളായ മാലതിയും സുമതിയും കൊണ്ടുവന്ന അവലും മലരും പഴവും പഞ്ചസാരയും എല്ലാം ചേര്‍ത്ത്‌ വയോജനങ്ങള്‍ സ്‌നേഹം പങ്കുവെച്ച്‌ അവല്‌ കുഴച്ചു. ഏതാനുംവര്‍ഷം മുമ്പ്‌ വയോജന വേദിയുടെ ഡല്‍ഹി യാത്രയുടെ ഭാഗമായാണ്‌ എണ്‍പതിനോടടുത്ത മാലതി വായനശാലയുമായി ബന്ധപ്പെടുന്നത്‌. അടുത്ത യാത്രയിലൂടെ സഹോദരിയായ സുമതിയേയും കൂടെ ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ച്‌ 8ന്‌ വനിതാ ദിനത്തില്‍ വായനശാലയില്‍ ഒരു രാത്രി ഉറക്കം പരിപാടിയില്‍ ഇവരും പങ്കെടുത്തിരുന്നു.
മുന്‍വര്‍ഷങ്ങളിലെല്ലാം അണ്ടലൂര്‍ ഉത്സവം കഴിഞ്ഞ്‌ തൊട്ടടുത്ത ദിവസം ഇതുപോലെ ഇവര്‍ കൊണ്ടുവരുന്ന അവലും മലരും പഴവും എല്ലാം ചേര്‍ത്ത്‌ വയോജനങ്ങള്‍ അവലു കുഴച്ചിരുന്നു. ഭക്ഷണത്തിന്റെ പേരില്‍ വെറുപ്പ്‌ വളര്‍ത്താന്‍ ശ്രമിക്കുന്ന പുതിയ കാലത്ത്‌ ഇത്തവണയും പതിവ്‌ തെറ്റിക്കാതെ നാട്ടുവര്‍ത്താനത്തിലേക്ക്‌ ഇവരെത്തിയത്‌ ഭക്ഷണം സ്‌നേഹത്തിന്റെ കൂടി പങ്ക്‌ വെക്കലാണെന്ന സന്ദേശവുമായാണ്‌. ക്യാന്‍സര്‍ കെയര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം ജില്ലാ പ്രസിഡന്റ്‌ പുതുക്കുടി നാരായണന്‍ മുഖ്യാതിഥിയായി. മാണിയത്ത്‌ രാഘവന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക്‌ സെക്രട്ടറി അഡ്വ. വി പ്രദീപന്‍, വായനശാല ഭാരവാഹികളായ കെ.കെ സനല്‍കുമാര്‍, കെ.വിമല എന്നിവര്‍ സംബന്ധിച്ചു. എം.എം ശശികുമാര്‍, കെ.വി ചന്ദ്രി, കെ. പ്രകാശന്‍, വി.മല്ലിക എന്നിവര്‍ നേതൃത്വം നല്‍കി. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Ads by Google
Advertisement
Sunday 22 Feb 2026 12.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW