-->
കൂത്തുപറമ്പ്: പൂക്കോട് മഹാത്മാഗാന്ധി സ്‌മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം വിജ്‌ഞാന വികസന സദസും ജന പ്രതിനിധികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. വായനശാല ഹാളില്‍ നടന്ന ചടങ്ങ് ലൈബ്രറി കൗണ്‍സില്‍ തലശ്ശേരി താലൂക്ക് കമ്മിറ്റി അംഗം ടി.പി. സനല്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
വായനശാല പ്രസിഡന്റ് ഇ.കെ. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം മഹേന്ദ്രന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം കെ. സുരേന്ദ്രന്‍, എം.പി. വിജയകുമാര്‍, പി. സുനിത, വായന ശാല സെക്രട്ടറി കെ.എം.വത്സലന്‍, ശ്രീജ കാറാട്ട് എന്നിവര്‍ പ്രസംഗിച്ചു. വായനശാല ഹാളില്‍ മൂന്ന് ദിവസമായി ഇലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ച ജിജേഷ് കൊളുത്തുപറമ്പിനെ ഉപഹാരം നല്‍കി അനുമോദിച്ചു.കൂത്തുപറമ്പ് നഗരസഭ കൗണ്‍സില്‍ അംഗങ്ങളായ എന്‍. ധനഞ്‌ജയന്‍, എം.പി. സുരേഷ് ബാബു, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.സുധീര്‍ ബാബു, പാട്യം പഞ്ചായത്ത് അംഗം പി.അനയ, കോട്ടയം പഞ്ചായത്ത് അംഗം വി.കെ.നിഷ, കൂത്തുപറമ്പ് നഗരസഭ സിഡിഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.സജിത എന്നിവര്‍ക്ക് ആദരവ് നല്‍കി. മഹാത്മാ മ്യൂസിക് അംഗങ്ങള്‍ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.