-->
ആലക്കോട്: നടുവില്‍ ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍പ്ലാവ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒഴിവുള്ള പാര്‍ടൈം സ്വീപ്പര്‍ തസ്‌തികയിലേക്ക് അപേക്ഷിചയാള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. ഇതിനെതിരെ പൊട്ടം പ്ലാവിലെ മോളി മാത്യു പുളിക്കല്‍ നടുവില്‍ ഗ്രാമപഞ്ചായത്തധികൃതര്‍ക്കും വിജിലന്‍സിനും കുടുംബശ്രീ ജില്ലാ മിഷന്‍ അടക്കമുള്ള അധികാരികള്‍ക്കും പരാതി നല്‍കി.
പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒഴിവു നികത്തുന്നതിനു അപേക്ഷ ക്ഷണിച്ച പ്രകാരം ജനുവരി 13നകം അപേക്ഷ സമര്‍പ്പിക്കുകയും നടുവില്‍ പഞ്ചായത്ത് സി.ഡി.എസ് മുഖേന തയ്ായറാക്കിയ പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത് ഉണ്ടാവുകയും ചെയ്‌ത അടിസ്‌ഥാനത്തില്‍ ആശുപത്രിയിലെ ഉദ്യോഗസ്‌ഥര്‍ പതിനെട്ടിന് രാവിലെ വിളിച്ച് 19ന് രാവിലെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യമായ രേഖകളെല്ലാം തയ്യാറാക്കി പിറ്റേന്ന് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് വിളിച്ച് 22ആം തീയതി വന്നാല്‍ മതിയെന്നും പറഞ്ഞു. 22ന് അന്വേഷിച്ചപ്പോള്‍ സ്‌ഥലത്തെ പഞ്ചായത്ത് അംഗം മറ്റൊരു ലിസ്‌റ്റ് തന്നിട്ടുള്ളത് കൊണ്ട് ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് നിര്‍വാഹം ഇല്ലെന്ന അറിയിച്ചു.
നിയമനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നാളിതുവരെ ആരെയും നിയമിച്ചിട്ടില്ല. ചില ബാഹ്യ ഇടപെടലുകളാണ് തനിക്ക് ജോലി നിഷേധിച്ചതെന്ന് ആരോപിച്ചുകൊണ്ട് മോളി മാത്യു അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.