-->
ഉപ്പുതറ: അയ്യപ്പന്‍കോവില്‍ ഇടപ്പൂക്കുളത്ത് വീടിനു ചുറ്റും പെട്രോള്‍ ഒഴിച്ച് സാമൂഹിക വിരുദ്ധര്‍ തീയിട്ടു. ഇടപ്പൂക്കുളം കൊച്ചുപുരക്കല്‍ ബെന്നിയുടെ വീടാണ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നത്. കതകിന് തീ പിടിക്കുന്നത് അറിഞ്ഞതിനാല്‍ വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.
തീകത്തുന്നത് കണ്ട ബെന്നി കുഴഞ്ഞ് വീണു. ഉപ്പുതറ പോലീസ് ഉടന്‍ തന്നെ സ്‌ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.45 ടെയാണ് സംഭവം ഉണ്ടായത്. പ്ലാസ്‌റ്റിക് ചാക്കില്‍ കുപ്പിനിറച്ച ശേഷം മുന്‍വശത്തെ വാതിലിന് മുന്നിലും പിന്‍വശത്തെ വാതിലിന് മുന്നിലും കൊണ്ട് വെച്ച ശേഷം വീട്ടിന് ചുറ്റും കതങ്കിലും ജനാലയിലും കൊണ്ട് വെച്ച ചാക്കിലും കാര്‍പ്പോര്‍ച്ചില്‍ കിടന്ന കാറിലും പെട്രോള്‍ ഒഴിച്ച ശേഷമാണ് തീയിട്ടത്.
മുന്‍വശത്ത് തീയിട്ട ഉടന്‍ തന്നെ വീട്ടുകാര്‍ അറിഞ്ഞു. ഉടനെ വീട്ടിലുള്ളവരെ വിളിച്ചെഴുന്നേല്‍പിച്ചതോടെ ആരോ ഓടി മറയുന്നത് കേട്ടു.
മുന്‍വശത്ത് മാത്രമാണ് തീ പടര്‍ന്ന് പിടിച്ചത്. പിന്‍വശത്ത് തീയിടുംമുന്നെ ആളുകള്‍ എഴുന്നേറ്റതിനാല്‍ അക്രമികള്‍ തീയിടാനും കഴിഞ്ഞില്ല. ബെന്നിയുടെ മകന്‍ ലിബിനാണ് തീ ആളിപ്പടരുന്നത് കണ്ടത്.
മുന്‍ വശത്തെ ചുവരുകള്‍ക്കും കതകിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബെന്നിയുടെ മകള്‍ ബെര്‍ലിനും വീട്ടില്‍ ഉണ്ടായിരുന്നു. തീകത്തുന്നത് തുടക്കത്തില്‍ തന്നെ അറിഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അറിഞ്ഞ ഉടന്‍ തന്നെ വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി തീ അണച്ചു. കാറിന്റെ ഭാഗത്തേക്ക തീ പടരും മുന്നെ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ വലിയൊരു അപകടമാണ ഒഴിവായത്.
മുന്‍വശത്ത് തീ കത്തുന്നത് കണ്ട് കുഴഞ്ഞ് വീണ ബെന്നിയെ ആശുപത്രിയില്‍ പ്രവേപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി തിരികെ എത്തിച്ചു. വീടിന് തീയിട്ടതറിഞ്ഞ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. വിരല്‍ അടയാള വിദഗ്‌ധരും പോലീസ് നായും വീട്ടില്‍ പരിശോധന നടത്തി. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.