-->
മുരിക്കാശേരി: പ്രത്യാശയുടെ പ്രവാചകരാകാന്‍ വിളിക്കപ്പെട്ടവരാണ് പാലിയേറ്റീവ് ശുശ്രൂഷകരെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മുരിക്കാശേരി അല്‍ഫോന്‍സ പാലിയേറ്റീവ് സെന്ററില്‍ നടന്ന ഇടുക്കി രൂപത ഗുഡ്‌സമരിറ്റന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് വോളണ്ടിയേഴ്‌സ് മീറ്റായ ഗാര്‍ഡിയന്‍ എയ്‌ഞ്ചല്‍സ് മീറ്റില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാന്‍. നമ്മുടെ ജീവിത സാക്ഷ്യംവഴി ബലിയായി തീരാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്‌തവനും.
നമ്മള്‍ ഓരോരുത്തരും മുറിഞ്ഞ് കുര്‍ബാനയായി മാറുമ്പോഴാണ് വിശുദ്ധ കുര്‍ബാന അര്‍ത്ഥപൂര്‍ണമാവുന്നത്. രോഗീ ശുശ്രൂഷ ഈശോയുടെ ആഹ്വാനമനുസരിച്ചുള്ള ഏറ്റവും മഹനീയമായ പ്രവര്‍ത്തിയാണെന്നും ബിഷപ് പറഞ്ഞു. രൂപത ഡയറക്‌ടര്‍ റവ.ഡോ.സെബാസ്‌റ്റ്യന്‍ കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു.
വിവിധ ഇടവകകളില്‍ കുടുംബാംഗങ്ങള്‍ക്ക് മാതൃകാപരമായ രോഗീശ്രൂഷ ചെയ്യുന്ന പ്രീതി ബാബു വേഴപ്പറമ്പില്‍, ഹിത റെജി പണൂര്‍, ബെന്നി - ആലീസ് മഞ്ഞക്കാലായില്‍, ജ്യോതി സന്തോഷ് ഇടപ്പറമ്പില്‍, സരിത സന്തോഷ് ചമ്മരപ്പിള്ളില്‍, ലിന്റ ജിയോ കണ്ണംമ്പുഴ, ഡോളി ഡോമിനിക് ഓലിയപ്പുറം, തോമസ് ജോസ് ഇലവുങ്കല്‍ എന്നിവരെ ബിഷപ്പ് ആദരിച്ചു. പാലിയേറ്റീവ് വോളണ്ടിയേഴ്‌സിന് ഫാ. സെബാസ്‌റ്റ്യന്‍ മനക്കലേട്ട് ക്ലാസ് നയിച്ചു.
ഗുഡ് സമരിറ്റന്‍ പാലിയേറ്റീവ് രൂപത സെക്രട്ടറി സിസ്‌റ്റര്‍ റോസിന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു
. അസിസ്‌റ്റന്റ് ഡയക്‌ടര്‍ ഫാ.ജോണ്‍സണ്‍ ചെറുകുന്നേല്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഫാ. ആനന്ദ് പള്ളിവാതുക്കല്‍, ഡോ.സിസ്‌റ്റര്‍ സുഗുണ, ജോസ് പൂതക്കുഴി, റോബര്‍ട്ട് കണ്ണന്‍ചിറ, ടോമി വെളിഞ്ഞാലില്‍, സിസ്‌റ്റര്‍ അല്‍ബീന, സാബു ചൂരത്തൊട്ടി, മുരിക്കാശേരി പള്ളി പള്ളി വികാരി ഫാ.ജിജി വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.