-->
മുക്കം: കുംഭമാസത്തില്‍ മലയോരത്ത് ശനിയാഴ്‌ച്ച പെയ്‌തിറങ്ങിയ കനത്ത മഴ നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയായി. അതേ സമയം പച്ചക്കറി കര്‍ഷകര്‍ക്ക് ആശ്വാസവുമായി. കാലം തെറ്റി ഒന്നിടവിട്ട മഴയാണ് കര്‍ഷകര്‍ക്ക് ആശ്വാസവും ആശങ്കയുമുണ്ടാക്കിയത്. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായാണ് മഴയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടി കാട്ടിയിരുന്നു.
പലയിടത്തും കൊയ്‌ത്തുത്തുപാടങ്ങളില്‍ മുണ്ടകന്‍, ഉമ നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടക്കുന്ന സീസനാണ്. കൊയ്‌തെടുത്ത് നെല്ല് മഴയില്‍ കുതിര്‍ന്നിട്ടുണ്ട്. വൈക്കോലും നനഞ്ഞ് കുതിര്‍ന്നിരിക്കയാണ്. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂര്‍, പുല്‍പ്പറമ്പ്, മണാശ്ശേരി പാടങ്ങളില്‍ മിക്ക ഭാഗങ്ങളില്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ച കെയ്‌തതിനാല്‍ മഴ കാര്യമായി ബാധിച്ചില്ല. ചേന്ദമംഗല്ലൂര്‍ പാടത്ത് തന്നെ തെരുവ് വിളക്ക് സംവിധാനിച്ച എല്‍.ഇ.ഡി ബള്‍ബുകളുടെ പ്രകാശം പരക്കുന്ന ഭാഗങ്ങളില്‍ നെല്ല് വിളയാതെ പകച്ച് നില്‍ക്കുന്ന കാഴ്‌ച്ചയായിരുന്നു.
പകുതിഭാഗത്തുള്ള നെല്ല് വിളഞ്ഞങ്കിലും ഭൂരി ഭാഗം വിളയാന്‍ വൈകിയതിനാല്‍ വിളവെടുപ്പിനായി കാത്ത് നില്‍ക്കേണ്ടി വന്നു. പ്രതിക്ഷിക്കാതെ ശനിയാഴ്‌ച്ച പെയ്‌തിറങ്ങി മഴ ഈ ഭാഗങ്ങളിലെ നെല്‍ കൃഷിക്ക് തിരിച്ചടിയായി. കുംഭമാസത്തില്‍ സാധാരണ മഴയുടെ പ്രതിക്ഷയുണ്ടാവാറില്ല. കാലം തെറ്റി വന്ന മഴ അക്ഷരാര്‍ഥത്തില്‍ ആശങ്കയാണ്. മഴ തുടര്‍ന്നാല്‍ വ്യാപകമായി പൂത്ത് നില്‍ക്കുന്ന മാവുകള്‍ക്ക് ഭീഷണിയാണ്. പൂത്തുലഞ്ഞ റംബൂട്ടാന്‍ മരങ്ങള്‍ക്കും. ഗ്രാമ നഗരപ്രദേശങ്ങളില്‍ ഇക്കുറി എല്ലാ മാവുകളും പൂത്തതിനാല്‍ കര്‍ഷകരുടെ മനസുകള്‍ സന്തോഷ നിര്‍ഭരമായിരുന്നു. മലയോരത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ് ശനിയാഴ്‌ച്ച ലഭിച്ചത്.