Wednesday, March 11, 2026 Last Updated 28 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.18 PM

പ്രദേശവാസികളെ ടോളില്‍ നിന്ന്‌ ഒഴിവാക്കണം: എന്‍.എച്ച്‌.അതോറിറ്റി ഓഫീസിനു മുമ്പില്‍ ജനകീയ പ്രതിഷേധം

uploads/news/2026/02/826692/2.jpg

കോഴിക്കോട്‌: പന്തീരാങ്കാവ്‌ ടോള്‍പ്ലാസയിലെ ടോള്‍ പിരിവില്‍ നിന്ന്‌ പ്രദേശവാസികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മലാപ്പറമ്പ്‌ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസിനു മുമ്പില്‍ കോണ്‍ഗ്രസ്‌ പ്രതിഷേധം.
പ്രദേശവാസികളില്‍ നിന്ന്‌ ടോള്‍ ഒഴിവാക്കുക, ടോള്‍ പിരിവ്‌ ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, സര്‍വ്വീസ്‌ റോഡ്‌ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുക, സര്‍വ്വീസ്‌ റോഡില്‍ കാല്‍നടയാത്രയ്‌ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുക,സര്‍വ്വീസ്‌ റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ഒളവണ്ണ കോണ്‍ഗ്രസ്‌ മണ്ഡലം കോ ഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മലാപ്പറമ്പ്‌ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസിനു മുമ്പില്‍ നടത്തിയ ജനകീയ പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കിടപ്പാടവും, ഭൂമിയും നല്‍കിയ വരുള്‍പ്പെടെ പ്രദേശവാസികളെ ടോളില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.
പന്തീരാങ്കാവ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.കെ. മഹേഷ്‌ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. മെമ്പര്‍ കെ.പി. ബാബു, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ദിനേശ്‌ പെരുമണ്ണ, ചോലയ്‌ക്കല്‍ രാജേന്ദ്രന്‍, കെ.സുരേഷ്‌, എ.ഷിയാലി, രവികുമാര്‍ പനോളി, എന്‍.മുരളീധരന്‍, പി.ടി. അസീസ്‌ മാവൂര്‍ എന്നിവര്‍ സംസാരിച്ചു. പി.കണ്ണന്‍ സ്വാഗതവും ടി.കെ.രക്‌നാകരന്‍ നന്ദിയും പറഞ്ഞു. ആമാട്ട്‌ രാധാകൃഷണന്‍, ഗോപി കൊടക്കല്ല്‌ പറമ്പ്‌, കെ.ടി. റസാഖ്‌, കെ.ഇ. ഫസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പന്തീരാങ്കാവ്‌ ടോണ്‍പ്ലാസയിലെ ടോള്‍ പിരിവിനെതിരെ കോണ്‍ഗ്രസ്‌ ടോള്‍പിരിവ്‌ തുടങ്ങിയ അന്ന്‌ മുതല്‍ പ്രതിഷേധം നടത്തിയിരുന്നു. ടോള്‍ പിരിവ്‌ തടഞ്ഞ പ്രവര്‍ത്തകരെ ആദ്യദിനം പോലീസ്‌ നടപടിയെടുത്തിരുന്നു. പിന്നീടും സമരം തുടര്‍ന്നപ്പോള്‍ ജില്ലാ കലക്‌റ്റര്‍ ഇടപെട്ട്‌ പ്രദേശവാസികളുടെ പരാതികള്‍ക്ക്‌ പരിഹാരം കാണുമെന്ന്‌ പറഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരു ഇടവേളയ്‌ക്ക് ശേഷം പ്രദേശവാസികളെ പൂര്‍ണ്ണമായും ടോളില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. ഈ ആവശ്യം നേടിയെടുക്കുന്നത്‌ വരെ പ്രതിഷേധം നടത്താനാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌.

Ads by Google
Advertisement
Sunday 22 Feb 2026 12.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW