Wednesday, March 11, 2026 Last Updated 30 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.18 PM

കുട്ടികളുടെ ആവശ്യത്തിന്‌ കരുതലായി സമഗ്ര ശുചിത്വ പദ്ധതി

പേരാമ്പ്ര: ഗ്രാമസഭയില്‍ കുട്ടികള്‍ ഉയര്‍ത്തിയ ശുചിത്വ പരാതികള്‍ക്ക്‌ പരിഹാരമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ സമഗ്ര ശുചിത്വ പദ്ധതി വരുന്നു. ജില്ലാ പഞ്ചായത്തും ജില്ലാ ശുചിത്വ മിഷനും സംയുക്‌തമായി നടപ്പിലാക്കുന്ന അഴകേറും കോഴിക്കോട്‌ സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിന്റെ പൈലറ്റ്‌ പ്രോജക്‌ട് ആയി പേരാമ്പ്രയെ തിരഞ്ഞെടുത്തു.
പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥി പ്രതിനിധികള്‍ കുട്ടികളുടെ ഗ്രാമസഭയില്‍ ഉന്നയിച്ച പ്രധാന നിര്‍ദേശമായിരുന്നു ക്ലീന്‍ പേരാമ്പ്ര എന്നത്‌. അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങളാണ്‌ തെരുവുനായ ശല്യം വര്‍ധിക്കാന്‍ പ്രധാന കാരണമെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളുടെ അഭിപ്രായം കണക്കിലെടുത്താണ്‌ മാതൃകാ പദ്ധതിയുടെ തുടക്കം.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം ഈമാസം 24ന്‌ രാവിലെ 11 മണിക്ക്‌ ഗ്രാമപഞ്ചായത്ത്‌ ഹാളില്‍ ചേരും.

Ads by Google
Advertisement
Sunday 22 Feb 2026 12.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW