Wednesday, March 11, 2026 Last Updated 29 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.18 PM

ഡി.എ.കുടിശിക: എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധിച്ചു

കോഴിക്കോട്‌: അനുവദിച്ച ക്ഷാമബത്തയ്‌ക്ക് മുന്‍കാല പ്രാബല്യം നിഷേധിച്ചതും എല്‍.ഡി.എഫ.്‌ സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്ന വഞ്ചനയും ജീവനക്കാര്‍ തിരിച്ചറിഞ്ഞതായി കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ബിനു കോറോത്ത്‌ പറഞ്ഞു.
എന്‍.ജി.ഒ അസോസിയേഷന്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിന്‌ മുന്‍പില്‍ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ്‌ പ്രേംനാഥ്‌ മംഗലശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എം.ഷാജീവ്‌ കുമാര്‍, സംസ്‌ഥാന കമ്മിറ്റി അംഗം മധുരാമനാട്ടുകര, ജില്ലാ ഭാരവാഹികളായ എന്‍.പി. രഞ്‌ജിത്ത്‌, സന്തോഷ്‌ നെടൂളി, കെ.പി.അനീഷ്‌ കുമാര്‍, കെ.പി.സുജിത എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Sunday 22 Feb 2026 12.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW