-->
കോഴിക്കോട്: മൃഗ സംരക്ഷണ വകുപ്പിന്റെ പാല്‍, മുട്ട, ഇറച്ചി ഉത്‌പാദന സ്വയംപര്യാപ്‌തതയ്‌ക്കായി പ്രഖ്യാപിച്ച വിഷന്‍ 2031 പദ്ധതിയുടെ വിജയത്തിനായി കര്‍ഷകരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് കേരള ലൈവ് സേ്‌റ്റാക്ക് ഇന്‍സ്‌പെകേ്‌ടഴ്‌സ് യൂണിയന്‍ (കെ.എല്‍.ഐ.യു.) പതിനൊന്നാം സംസ്‌ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ (ടിജുമോന്‍ നഗര്‍) നടന്ന പ്രതിനിധി സമ്മേളനം മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു. സെന്‍സസ്, വിവിധ വാക്‌സിനേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ കമ്പ്യൂട്ടറുകളും ടാബുകളും നല്‍കും. മൃഗ സംരക്ഷണ-ക്ഷീര വികസന മേഖലയില്‍ കര്‍ഷക ക്ഷേമം ഉയര്‍ത്തിപ്പിടിച്ച് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും രാത്രികാല വെറ്ററിനറി സേവനങ്ങളും ആധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ വെറ്ററിനറി സെന്ററുകളും ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു. വകുപ്പിന്റെയും സര്‍ക്കാറിന്റെയും കര്‍ഷകരുടെയും താത്‌പര്യം ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും പ്രശംസനീയമായ രീതിയിലാണ് ലൈവ് സേ്‌റ്റാക്ക് ഇന്‍സ്‌പെക്‌ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാന പ്രസിഡന്റ് എന്‍. കൃഷ്‌ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, ജോയിന്റ് കൗണ്‍സില്‍ സംസ്‌ഥാന സെക്രട്ടറി ഡി. ബിനില്‍, സെക്രട്ടറിയേറ്റ് അംഗം കെ അജിന, ജില്ലാ സെക്രട്ടറി പി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.സി. സുരേഷ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും എ.സി. രാജേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം സച്ചിദാനന്ദന്‍, കെ ജയകുമാരി, വി.ജെ. മെര്‍ളി, ടി. ഹനീഷ് സംസാരിച്ചു.
ഭാരവാഹികളായി എ.സി.രാജേഷ് (പ്രസിഡന്റ്), ജി.അരുണ്‍കുമാര്‍, വി.ജെ.മെര്‍ളി, ഒ.മധുസൂദനന്‍(വൈ. പ്രസിഡന്റുമാര്‍), കെ.സി.സുരേഷ് ബാബു (ജനറല്‍ സെക്രട്ടറി), കെഎം.മനീഷ് മോഹന്‍, എന്‍.ജയകുമാര്‍, പി.എസ്.റിനില്‍ (സെക്രട്ടറിമാര്‍), എം.എസ.്‌ബിനീഷ് (ട്രഷറര്‍).