Thursday, March 12, 2026 Last Updated 57 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.17 PM

കുത്തിയോട്ട വഴിപാടില്‍ പൊലിവ്‌ അര്‍പ്പിച്ച്‌ ഭക്‌തര്‍; ഇന്ന്‌ വിശ്രമദിനം

uploads/news/2026/02/826685/1.jpg

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുത്തിയോട്ട വഴിപാടിലെ പ്രധാന ചടങ്ങായ പൊലിവ്‌ അര്‍പ്പിച്ച്‌ ഭക്‌തര്‍. ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച്‌ ശിവരാത്രി ദിവസം മുതല്‍ ആരംഭിക്കുന്ന കുത്തിയോട്ടപാട്ടിനും ചുവടിനും സമാപ്‌തി കുറിക്കുന്ന രേവതിനാളിലാണ്‌ പൊലിവ്‌ ചടങ്ങ്‌.
ദീപാരാധനയ്‌ക്കും ദേവീ സ്‌തുതിക്കും ശേഷം കുത്തിയോട്ടക്കളത്തിന്റെ പ്രത്യേക സ്‌ഥാനത്ത്‌ ഒരുക്കിവച്ച തട്ടത്തില്‍ കുത്തിയോട്ട ആശാന്മാര്‍ പൂര്‍വികമായി ചിട്ടപ്പെടുത്തിയ പൊലിവ്‌ പാട്ടുപാടിയതോടെ പൊലിവ്‌ അര്‍പ്പിച്ചു തുടങ്ങി. ആദ്യം വഴിപാടുകാരന്‍ സമര്‍പ്പിച്ചു. അതിനുശേഷം കരനാഥന്മാര്‍, ബന്ധുമിത്രാധികള്‍, കരക്കാര്‍, ഭക്‌തരും പൊലിവ്‌ തട്ടത്തില്‍ സമര്‍പ്പണം നടത്തി.
ശിവരാത്രിനാള്‍ മുതല്‍ ദേവിമന്ത്രങ്ങളാല്‍ മുഖരിതമായിരുന്ന കുത്തിയോട്ടഭവനങ്ങളില്‍ ഇന്ന്‌ വിശ്രമദിനം , ഈ ദിവസമാണ്‌ വഴിപാട്‌ കുട്ടികളുടെ കോതുവെട്ട്‌ എന്ന ചടങ്ങ്‌ നടക്കുന്നത്‌. നാളെ അമ്മയുടെ തിരുമുന്‍പില്‍ സമര്‍പ്പണം. നാളെ പുലര്‍ച്ചെ കുട്ടികളെ കുളിപ്പിച്ച്‌ ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കി മുഖത്ത്‌ ചുട്ടി കുത്തി കൈകളില്‍ കാപ്പണിയിച്ച്‌ കഴുത്തില്‍ മണിമാലകള്‍ അണിയിച്ച്‌ കിന്നരിത്തൊപ്പികള്‍ അണിയിച്ച്‌ കുത്തിയോട്ടപ്പാട്ടിന്റെയും താലപ്പൊലികളുടെയും വായ്‌ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്മയുടെ തിരുമുന്‍പിലെത്തി ദര്‍ശനം നടത്തുന്നതോടെ കുത്തിയോട്ട വഴിപാട്‌ സമാപിക്കും.

Ads by Google
Advertisement
Sunday 22 Feb 2026 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW