-->
അമ്പലപ്പുഴ: ഓട്ടത്തിനിടെ നിയന്ത്രണംവിട്ട് ഓട്ടോ ടാക്‌സി വൈദ്യുത പോസ്‌റ്റ് തകര്‍ത്ത് തോട്ടില്‍ വീണു. വന്‍ ദുരന്തം ഒഴിവായി. ആറ് പേര്‍ക്ക് പരുക്ക്. വളഞ്ഞവഴി എസ്.എന്‍ കവല ജങ്‌ഷന് കിഴക്ക് ഗുരുകുലത്തിന് സമീപമായിരുന്നു അപകടം. കഞ്ഞിപ്പാടം ഭാഗത്തു നിന്ന് ദേശീയ പാതയിലേക്ക് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
നാല് അന്യ സംസ്‌ഥാന തൊഴിലാളികളടക്കം ആറ് നിര്‍മാണ തൊഴിലാളികളായിരുന്നു ഇതിലുണ്ടായിരുന്നത്. വൈദ്യുത പോസ്‌റ്റിലിടിച്ച് നിയന്ത്രണം തെറ്റിയ വാഹനം തോട്ടിലേക്ക് തല കീഴായി മറിയുകയായിരുന്നു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴക്കാണ് തൊഴിലാളികള്‍ രക്ഷപെട്ടത്.നിസാര പരുക്കേറ്റ തൊഴിലാളികളെ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കെ.എസ്.ഇ.ബി. അധികൃതരെത്തി പ്രദേശത്തെ വൈദ്യുത ബന്ധം വിച്‌ഛേദിച്ചു. അമ്പലപ്പുഴ പോലീസും സ്‌ഥലത്തെത്തിയിരുന്നു.