Thursday, March 12, 2026 Last Updated 56 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.17 PM

മാലിന്യക്കൂമ്പാരത്തിന്‌ തീ പിടിച്ചു

എടത്വാ: തകഴി പാലത്തിന്‌ താഴെ മാലിന്യകൂമ്പാരത്തില്‍ തീ പിടിച്ചു. ഫയര്‍ഫോഴ്‌സിന്റെ സമയോജിതമായ ഇടപെടല്‍ മൂലം സമീപത്തെ പുഞ്ചക്കൊയ്‌തിന്‌ പാകമായി വരുന്ന പാടത്തേയ്‌ക്ക് തീ പടരാതെ അണച്ചു.
അമ്പലപ്പുഴ - തിരുവല്ല സംസ്‌ഥാന പാതയില്‍ തകഴി പാലത്തിന്‌ താഴെ കുടിക്കിടക്കുന്ന മാലിന്യ കൂമ്പാരത്തിനാണ്‌ തീ പടര്‍ന്നത്‌. ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ സംഭവം. തീയും പുകയും പ്രദേശത്ത്‌ വ്യാപിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലായി. തീ പടര്‍ന്നതിന്‌ സമീപത്ത്‌ തകഴി കൃഷിഭവന്‍ പരിധിയില്‍പെട്ട കേളമംഗലം തുണ്ടത്തില്‍ വരമ്പിനകം പാടത്ത്‌ പുഞ്ച കൊയ്‌തിന്‌ നെല്ല്‌ പാകമായി വരുകയാണ്‌.
തകഴി അഗ്നിരക്ഷാ നിലയത്തന്റെ സമീപത്തായതിനാല്‍ ഉദ്യോഗസ്‌ഥര്‍ ഉടന്‍ തന്നെ സ്‌ഥലത്തെത്തി. തകഴി, ഹരിപ്പാട്‌ അഗ്നിരക്ഷാ യൂണിറ്റിലെ ഫയര്‍ എന്‍ജിന്‍ ഉപയോഗിച്ചാണ്‌ തീ അണച്ചത്‌. തീ പിടിക്കാനുള്ള കാരണം വ്യക്‌തമല്ല. തീ നിയന്ത്രണ വിധേയമാക്കിയപ്പോള്‍ പാലത്തിന്‌ താഴെ മരച്ചില്ലകളില്‍ കൂടുവെച്ചിരുന്ന നിരവധി ചെറുകിളികളുടെ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. തീ പടര്‍ന്നതിന്‌ സമീപത്ത്‌ നിരവധി കടകളും വീടുകളും സ്‌ഥിതി ചെയ്യുന്നുണ്ട്‌.
അറവ്‌ മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, വിസജ്‌ജന മാലിന്യങ്ങള്‍, ഇ-വെയ്‌സ്റ്റ്‌ തുടങ്ങി ഒട്ടുമിക്ക മാലിന്യങ്ങളും രാത്രി കാലങ്ങളില്‍ ഇവിടെയാണ്‌ തള്ളുന്നത്‌. മുന്‍പും ഇതേ സ്‌ഥലത്ത്‌ തീ പടര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 22 Feb 2026 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW