Thursday, March 12, 2026 Last Updated 56 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.17 PM

50 ലക്ഷം അഴിമതി ആരോപിച്ച്‌ വിജിലന്‍സില്‍ പരാതി

അരൂര്‍: എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ കളി സ്‌ഥലത്തിനായി ഭൂമി വാങ്ങിയ നടപടിയില്‍ അഴിമതി നടന്നതായി ആരോപിച്ച്‌ എഴുപുന്ന റസിഡന്‍സ്‌ വെല്‍ഫെയര്‍ സൊസൈറ്റി വിജിലന്‍സ്‌ ആന്റി-കറപ്‌ഷന്‍ ബ്യൂറോയ്‌ക്ക് പരാതി നല്‍കി.
2025-26 വാര്‍ഷിക പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനാണ്‌ നടപടി സ്വീകരിച്ചത്‌. പഞ്ചായത്തിന്റെ യോഗ തീരുമാനങ്ങള്‍ പ്രകാരം 18.62 ആര്‍ ഭൂമി മാത്രമാണ്‌ വാങ്ങേണ്ടതായിരുന്നത്‌. ഈ ഭൂമി നിലം ആയതിനാല്‍ രജിസ്‌റ്റര്‍ ചെയ്‌ത രേഖയില്‍ അധികമായി അനുവാദമില്ലാത്ത 40 ചതുരശ്ര മീറ്റര്‍ പുരയിടം ഭൂമിയും ഉള്‍പ്പെടുത്തി എല്ലാ ഭൂമിയും പുരയിടമാണെന്ന്‌ രേഖകളില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ഉണ്ടായതെന്ന്‌ സൊസൈറ്റി ആരോപിക്കുന്നു. ഇതിന്‌ പഞ്ചായത്ത്‌ യോഗ തീരുമാനം ഇല്ലെന്നും ബന്ധപ്പെട്ട അനുമതികളും ഇല്ലെന്നും പരാതിയില്‍ പറയുന്നു.
തഹസില്‍ദാര്‍ നിശ്‌ചയിച്ച വില 36 ലക്ഷം ആയിരിക്കെ പഞ്ചായത്ത്‌ 30 ശതമാനം വര്‍ധനവ്‌ നല്‍കി 50ലക്ഷം രൂപയോളം അനുവദിച്ചതും സംശയാസ്‌പദമാണെന്ന്‌ സൊസൈറ്റി ആരോപിക്കുന്നു. ഭൂമിയുടെ യഥാര്‍ഥ വില സെന്റിന്‌ ഏകദേശം ഇരുപതിനായിരം രൂപ കണക്കില്‍ എട്ട്‌ ലക്ഷം മാത്രമാണെന്നും അമിത വില നിര്‍ണയം നടത്തി പൊതുധനം നഷ്‌ടപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Ads by Google
Advertisement
Sunday 22 Feb 2026 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW