Thursday, March 12, 2026 Last Updated 17 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.17 PM

അമ്മൂമ്മയെ ഡംബല്‍ ഉപയോഗിച്ച്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി: യുവാവിന്‌ ഒമ്പത്‌ വര്‍ഷം തടവ്‌

ആലപ്പുഴ: അമ്മൂമ്മയെ കൊലപ്പെടുത്തിയ യുവാവിന്‌ ഒമ്പത്‌ വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അരൂര്‍ പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ അക്ഷയ്‌ നിവാസില്‍ അനന്തുവി(26)നെയാണ്‌ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജി റോയി വര്‍ഗീസ്‌ ശിക്ഷിച്ചത്‌.
2019 ജൂണ്‍ ഒമ്പതിന്‌ രാത്രി 8.30നും 11.30നും ഇടയിലാണ്‌ പട്ടണക്കാട്‌ പുതിയകാവ്‌ ഹരിജന്‍ കോളനിയില്‍ തനിച്ച്‌ താമസിച്ചിരുന്ന ശാന്ത(72)യെ മൂത്ത മകള്‍ ഷീലയുടെ മകന്‍ അനന്തു വ്യായാമത്തിന്‌ ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തിയത്‌.
ലഹരി ഉപയോഗിക്കുന്ന അനന്തു പണം ചോദിച്ചപ്പോള്‍ അമ്മൂമ്മ നല്‍കാത്തതിന്റെ വിരോധത്താല്‍ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്‌ ശേഷം പ്രതി പട്ടണക്കാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്‌ത്രീയ തെളിവിന്റെയും മറ്റും അടിസ്‌ഥാനത്തിലാണ്‌ കുറ്റകൃത്യം തെളിഞ്ഞത്‌.
പട്ടണക്കാട്‌ എസ്‌.ഐയായിരുന്ന അമൃത രംഗന്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി തുടര്‍ന്ന്‌ എസ്‌.ഐ ജിജിന്‍ ജോസഫ്‌ അന്വേഷണം പൂര്‍ത്തികരിച്ച്‌ കുറ്റപത്രം കോടതിയില്‍ ഹാജരാക്കി.
പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അംബിക കൃഷ്‌ണന്‍, അഡ്വ: അഖിലാ കൃഷ്‌ണന്‍ എന്നിവര്‍ പ്രോസിക്യൂഷന്‌ വേണ്ടി കോടതിയില്‍ ഹാജരായി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ്‌ പ്രതിയെ ജില്ലാ കോടതിയില്‍ ഹാജരാക്കിയത്‌.

Ads by Google
Advertisement
Sunday 22 Feb 2026 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW