Wednesday, March 11, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 12.17 PM

തെരുവുനായ ആക്രമണം; നാലോളം പേര്‍ക്ക്‌ കടിയേറ്റു

അമ്പലപ്പുഴ: പുന്നപ്ര കുറവന്‍തോട്‌ നാലോളം പേരെ തെരുവുനായ ആക്രമിച്ചു. തൊഴിലുറപ്പ്‌ കഴിഞ്ഞ്‌ മടങ്ങിയ തൊഴിലാളിയെ നായ കടിക്കുന്നത്‌ കണ്ട്‌ ഓടിയെത്തിയ യുവാവിനും കടിയേറ്റതാണ്‌ ആദ്യസംഭവം. ബോധ രഹിതനായി വീണ യുവാവിനേയും തൊഴിലുറപ്പു തൊഴിലാളിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര ബീച്ച്‌ റോഡിന്‌ വടക്ക്‌ ഭാഗത്ത്‌ സുബ്രമണ്യ ക്ഷേത്രത്തിന്‌ സമീപം വെച്ച്‌ വൈകിട്ടോടെയായിരുന്നു സംഭവം.
തൊഴിലുറപ്പ്‌ കഴിഞ്ഞ്‌ മടങ്ങിയ പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ 12-ാം വാര്‍ഡില്‍ കല്ലുപാറ വീട്ടില്‍ ഫാത്തിമ്മാ ബീബിയെ തെരുവ്‌ നായ ആക്രമിക്കുന്നത്‌ കണ്ട്‌ ഓടിയെത്തിയ പടിഞ്ഞാറെ പൊഴിക്കല്‍ വീട്ടില്‍ ഷറഫിന്റെ മകന്‍ ഷമീറി(37)നും കൈയ്‌ക്കും കാലിനും നായ കടിച്ചു.
തുടര്‍ന്ന്‌ ഷമീറിന്റെ ബോധം നഷ്‌ടപ്പെട്ടു. ഇരുവരേയും നാട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപതിയില്‍ പ്രവേശിപ്പിച്ചു. കുറവന്‍തോട്‌ ഭാഗത്ത്‌ ഒരു അന്യസംസ്‌ഥാനത്തൊഴിലാളിയേയും പ്രദേശത്തെ ട്രൂഷ്യന്‍ വിദ്യാര്‍ഥികളെയും തെരുവുനായ ആക്രമിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 22 Feb 2026 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW