Wednesday, March 11, 2026 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.54 AM

ഗര്‍ഭകാല ഹൃദയാരോഗ്യം: കാര്‍ഡിയോ-ഗൈനെക്‌ സിമ്പോസിയം

uploads/news/2026/02/826500/3.jpg

അടൂര്‍: ഗര്‍ഭകാലത്തെ ഹൃദയരോഗങ്ങള്‍ ഗര്‍ഭിണികളിലെ രോഗബാധയും മരണനിരക്കും വര്‍ധിപ്പിക്കുന്ന പ്രധാന മെഡിക്കല്‍ പ്രശ്‌നങ്ങളിലൊന്നാണ്‌ എന്ന്‌ അടൂര്‍ ലൈഫ്‌ ലൈന്‍ മള്‍ട്ടിസ്‌പെഷലിറ്റി ആശുപത്രി സംഘടിപ്പിച്ച കാര്‍ഡിയോ-പ്രസവ ചികിത്സാ സിമ്പോസിയം അഭിപ്രായപ്പെട്ടു.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ്‌, കാലുകളില്‍ വീക്കം, ഉയര്‍ന്ന രക്‌തസമ്മര്‍ദം, പ്രമേഹം, അല്ലെങ്കില്‍ മുന്‍പ്‌ ഹൃദയരോഗ ചരിത്രം എന്നിവയുണ്ടെങ്കില്‍ ഹൃദയപരിശോധന അവഗണിക്കരുത്‌ എന്ന്‌ സിമ്പോസിയം മുന്നറിയിപ്പ്‌ നല്‍കി.ലൈഫ്‌ ലൈന്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. എസ്‌. പാപ്പച്ചന്‍ സിമ്പോസിയം ഉദ്‌ഘാടനം ചെയ്‌തു. ഗര്‍ഭാവസ്‌ഥയിലെ ഹൃദ്രോഗം-പ്രയോഗവും കാഴ്‌ചപ്പാടും എന്ന വിഷയത്തില്‍ ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സാജന്‍ അഹമ്മദ്‌ ഇസഡ്‌ മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. അമിത രക്‌തസമ്മര്‍ദം, ഹൃദയ വാല്‍വുകളുടെ ചുരുക്കം അല്ലെങ്കില്‍ ചോര്‍ച്ച, ഹൃദയത്തിന്റെ പ്രവര്‍ത്തനം കുറയുന്ന കാര്‍ഡിയോമയോപ്പതി, ജന്മനാ ഉള്ള ഹൃദയത്തിലെ സുഷിരങ്ങള്‍, വെയ്‌നുകളില്‍ രക്‌തം കട്ടി പിടിക്കുക, പള്‍മൊണറി എംബോളിസം തുടങ്ങിയ വിഷയങ്ങളെ ആസ്‌പദമാക്കി നടന്ന പാനല്‍ ചര്‍ച്ച ഡോ സാജന്‍ അഹമ്മദ്‌ നയിച്ചു.പാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന ഗൈനെക്കോളജിസ്‌റ്റുകളായ ഡോ. പ്രസന്നകുമാരി, ഡോ. മിനി നമ്പൂതിരി , ഡോ. വിജയാ ദേവി, ഡോ. ജെസ്‌ന ഹസന്‍ എന്നിവരും കാര്‍ഡിയോളോജിസ്‌റ്റുകളായ ഡോ. വിനോദ്‌ മണികണ്‌ഠന്‍, ഡോ. സന്ദീപ്‌ ജോര്‍ജ്‌, ഡോ കൃഷ്‌ണ മോഹന്‍, ഡോ. ചെറിയാന്‍ ജോര്‍ജ്‌, ഡോ ചെറിയാന്‍ കോശി, കാര്‍ഡിയാക്‌ സര്‍ജന്‍ ഡോ. രാജഗോപാല്‍, കാര്‍ഡിയാക്‌ അനസ്‌തേഷ്യയിലെ ഡോ. അജിത്‌ സണ്ണി എന്നിവര്‍ പങ്കെടുത്തു .അടൂര്‍ ഗൈനക്കോളജിക്കല്‍ സൊസൈറ്റി സെക്രട്ടറി ഡോ. അനുസ്‌മിത ആന്‍ഡ്രൂസ്‌ സ്വാഗതവും ഡോ സിറിയക്‌ പാപ്പച്ചന്‍ കൃതജ്‌ഞതയും പറഞ്ഞു.

Ads by Google
Advertisement
Saturday 21 Feb 2026 04.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW