Thursday, March 12, 2026 Last Updated 20 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.53 AM

വൈക്കം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സോളാര്‍ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സ്‌റ്റേഷന്‍

uploads/news/2026/02/826497/4.jpg

വൈക്കം: വൈക്കം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ സോളാര്‍ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സ്‌റ്റേഷനായി മാറിയെന്ന്‌ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ പറഞ്ഞു.
തവണക്കടവ്‌ വൈക്കം ജലപാതയില്‍ സംസ്‌ഥാന ജലഗതാഗത വകുപ്പ്‌ അനുവദിച്ച മൂന്ന്‌ സോളാര്‍ ബോട്ടുകളുടെ സര്‍വീസിന്റെയും വൈക്കം സേ്‌റ്റഷന്‍ ഓഫീസ്‌ സൗരോര്‍ജ്‌ജവത്‌കരിക്കുന്നതിന്റെയും ഉദ്‌ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നാല്‌ സോളാര്‍ ബോട്ടുകള്‍ സര്‍വീസ്‌ നടത്തുന്ന വൈക്കം ജലഗതാഗതരംഗത്ത്‌ രാജ്യത്തിനു തന്നെ മാതൃകയാണ്‌. സോളാര്‍ ബോട്ടുകളില്‍ സമീപഭാവിയില്‍ എ.സി. സൗകര്യം കൂടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹ സ്‌മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ശശികുമാര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.ജി. രാജു, എസ്‌. ബിജു, ജില്ലാ പഞ്ചായത്തംഗം ആനന്ദ്‌ ബാബു, സംസ്‌ഥാന ജലഗതാഗത ഡയറക്‌ടര്‍ ഷാജി വി. നായര്‍, ജലഗതാഗത വകുപ്പ്‌ ട്രാഫിക്‌ സൂപ്രണ്ട്‌ എം. സുജിത്ത്‌, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2017 മുതല്‍ വൈക്കത്ത്‌ സര്‍വീസ്‌ നടത്തുന്ന 'ആദിത്യ'യാണ്‌ രാജ്യത്തെ ആദ്യ സോളാര്‍ യാത്രാ ബോട്ട്‌.
ഇതിനുപുറമേ, ഇവിടെ സര്‍വീസ്‌ നടത്തുന്ന മൂന്ന്‌ ഡീസല്‍ ബോട്ടുകള്‍ക്ക്‌ പകരമായാണ്‌ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സോളാര്‍ ഇലക്ര്‌ടിക്‌ ബോട്ടുകള്‍ വൈക്കത്തേക്ക്‌ എത്തിയത്‌. ആദിത്യ ബോട്ടിന്റെ രണ്ടാം വേര്‍ഷനാണ്‌ ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ബോട്ടുകള്‍. ഒരോ ബോട്ടിലും 75 പേര്‍ക്ക്‌ ഇരുന്ന്‌ യാത്ര ചെയ്യാം. 3.15 കോടി രൂപയാണ്‌ ഒരു ബോട്ടിന്റെ നിര്‍മാണച്ചെലവ്‌.
ഇന്ത്യന്‍ രജിസ്‌ട്രാര്‍ ഓഫ്‌ ഷിപ്പിംഗ്‌ (ഐ.ആര്‍.എസ്‌)ക്ല ാസില്‍ ഉള്‍പ്പെടുത്തി അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മിച്ച ബോട്ടുകള്‍ക്ക്‌ 80 കിലോവാട്ട്‌ ബാറ്ററി ശേഷിയുണ്ട്‌. മണിക്കൂറില്‍ ശരാശരി 10.8 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ്‌ നടത്തുന്ന ഇവയ്‌ക്ക് 15 മിനിറ്റിനുള്ളില്‍ വൈക്കത്തുനിന്ന്‌ തവണക്കടവിലെത്താന്‍ കഴിയും. ശബ്‌ദ-വായു മലിനീകരണം ഇല്ലാതെ പരിസ്‌ഥിതി സൗഹൃദ യാത്രയാണ്‌ ഇവ നല്‍കുന്നത്‌.

Ads by Google
Advertisement
Saturday 21 Feb 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW