-->
കോട്ടയം: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ തൊഴിലാളി നിയമവും സമീപനവും നമ്മുടെ യുവാക്കളെ വിദേശരാജ്യങ്ങളിലേക്ക് പോകുവാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. റബര്‍ ബോര്‍ഡ് ,ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഉള്‍പ്പെടെയുള്ള പൊതുമേഖല സ്‌ഥാപനങ്ങളില്‍ തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ഇതു തൊഴിലില്ലായ്‌മ രൂക്ഷമാക്കുന്നത് ഇടയാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
റബര്‍ ബോര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ അഖിലേന്ത്യ മേഖലാ സെക്രട്ടറിമാരുടെ യോഗം കോട്ടയത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി. സംസ്‌ഥാന വൈസ് പ്രസിഡന്റ് അനിയന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. സംഘടനാ വര്‍ക്കിങ് പ്രസിഡന്റ് സി .പ്രദീപ് അധ്യക്ഷനായിരുന്നു .ഇ പി തോമസ് ,രാജേഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.