Wednesday, March 11, 2026 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.53 AM

ക്ഷേത്ര ഉത്സവത്തിന്‌ എഴുന്നള്ളിപ്പിന്‌ കൊണ്ടുവന്ന ആന ഇടഞ്ഞു റോഡിലൂടെ ഓടിയ കൊമ്പനെ തളച്ചു

uploads/news/2026/02/826495/2.jpg

വൈക്കം: ബ്രഹ്‌മമംഗലം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ ഉണ്ടായില്ല. ഇന്നലെ വൈകിട്ട്‌ 7.45 നാണ്‌ സംഭവം. ശനിയാഴ്‌ചത്തെ എഴുന്നള്ളിപ്പിനായി തിരുവല്ലയില്‍നിന്നു കൊണ്ടുവന്ന മഹാലക്ഷ്‌മി ശിവന്‍ എന്ന കൊമ്പനാണ്‌ ഇടഞ്ഞത്‌.
കൂച്ചുവിലങ്ങ്‌ ഇല്ലാതെ വാഹനത്തില്‍നിന്നു റോഡില്‍ ഇറങ്ങിയ കൊമ്പന്‍ ആരെയും അനുസരിക്കാതെ റോഡിലൂടെ ഓടുകയായിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിലെ ഗേറ്റ്‌ വഴി വീണ്ടു പുറത്തേക്ക്‌ ഇറങ്ങിയ ആന ശങ്കരനാരായണ ക്ഷേത്രം റോഡിലൂടെ കതിരക്കോട്‌ ഭാഗത്തേക്ക്‌ ഓടിയശേഷം തിരികെ ഓടി. ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടി. കൊമ്പന്റെ പിന്നാലെ എത്തി പാപ്പാന്മാര്‍ പനയോലയും മറ്റും നല്‍കിയശേഷം ശാന്തനായതോടെ കയര്‍ കെട്ടി കൊമ്പനെ കൂച്ചുവിലങ്ങിട്ട്‌ തളയ്‌ക്കുകയായിരുന്നു.
സംഭവമറിഞ്ഞ്‌ തലയോലപ്പറമ്പ്‌ എസ്‌.ഐ. പി.എസ്‌ സുധീരന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി ആളുകളെ മാറ്റിനിര്‍ത്തി. തുടര്‍ന്ന്‌ കൊണ്ടുവന്ന വാഹനത്തില്‍ തന്നെ കൊമ്പനെ കയറ്റി കൊണ്ടു പോയി.

Ads by Google
Advertisement
Saturday 21 Feb 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW