Thursday, March 12, 2026 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.53 AM

ഇടുക്കി കലക്‌ടറേറ്റിനു സമീപം കാട്ടുകൊമ്പനെത്തി

uploads/news/2026/02/826490/1.jpg

ചെറുതോണി: ഇടുക്കി കലക്‌ടറേറ്റിനു സമീപം കാട്ടുകൊമ്പന്‍ റോഡിന്‌ സമീപം എത്തി. ഏറെ നാളുകള്‍ക്ക്‌ ശേഷമാണ്‌ കാട്ടാനയുടെ സാന്നിധ്യം പ്രധാനപാത യിലേക്ക്‌ എത്തുന്നത്‌. ഇടുക്കി കലക്‌ടറേറ്റിന്‌ സമീപം 500 മീറ്റര്‍ അകലെ സംസ്‌ഥാനപാതയ്‌ക്ക് സമീപമാണ്‌ കാട്ടാന നിലയുറപ്പിച്ചത്‌. ഇന്നലെ വൈകിട്ട്‌ നാലരയോട്‌ കൂടിയാണ്‌ ആന റോഡിന്റെ സമീപത്തേയ്‌ക്ക് എത്തിയത്‌.
ആനയെ കണ്ട്‌ വാഹനങ്ങളിലെത്തിയ സഞ്ചാരികള്‍ ഫോട്ടോയെടുക്കാനും കാണാനുമായി ഇറങ്ങി. ആളുകളുടെ എണ്ണം കൂടിയതോടുകൂടി കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക്‌ വലിഞ്ഞു. ചൂടും ഭക്ഷണവും കുടിവെള്ള ലഭ്യതയും കുറഞ്ഞതോടുകൂടിയാണ്‌ ആന റോഡിലേയ്‌ക്ക് എത്തിയത്‌ എന്നാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌.

Ads by Google
Advertisement
Saturday 21 Feb 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW