-->
വൈപ്പിന്‍: മുനമ്പം ഹാര്‍ബര്‍ വികസനത്തിന് 200 കോടി രൂപ ചെലവഴിക്കുമെന്ന് കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എംഎല്‍എ. ഫിഷറീസ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ഐഐടി തയ്യാറാക്കിയ രൂപരേഖയില്‍ 115 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. പിന്നീട് താന്‍ നടത്തിയ കൂടിയാലോചനകളുടെ ഭാഗമായാണ് ഈ തുക വര്‍ധിപ്പിച്ച് 200 കോടിയാക്കിയതെന്നും എംഎല്‍എ പറഞ്ഞു. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും വിരമിക്കല്‍ ആനുകൂല്യം വിതരണം പഞ്ചായത്ത് ഹാളില്‍ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയന്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയന്‍, സ്‌റ്റാന്‍സിംഗ് കമ്മിറ്റി അധ്യക്ഷ സിജി ഷനില്‍, ചെറായി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ഷാജി, ഫിഷറീസ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് പ്രബിത കെ പി എന്നിവര്‍ പ്രസംഗിച്ചു. കുറഞ്ഞത് 2000 രൂപ മുതല്‍ ആനുകൂല്യം കൈമാറിയത്.