Friday, March 13, 2026 Last Updated 23 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.52 AM

കൂനമ്മാവില്‍ ഉയരപ്പാത സമരം ശക്‌തമാക്കുന്നു; പ്രതിഷേധവുമായി വിശ്വാസികളും വിദ്യാര്‍ഥികളും

uploads/news/2026/02/826486/1.jpg

വരാപ്പുഴ: നിരവധി വിദ്യാദ്യാസസ്‌ഥാപനങ്ങളും ആരാധനാലയങ്ങളും സ്‌ഥിതി ചെയ്യുന്ന കൂനമ്മാവില്‍ യാതെരു ദീര്‍ഘ വീക്ഷണമില്ലാതെ കടന്നുപോകുന്ന ദേശീയപാത 66- ആറുവരിപ്പാതയില്‍ ജനങ്ങള്‍ക്ക്‌ എതിര്‍ദിശയിലേക്ക്‌ കടക്കാന്‍ ഉയരപ്പാതയോ അടിപ്പാതയോ വേണമെന്ന ആവശ്യപ്പെട്ടു നടക്കുന്ന സമരത്തിന്റെ രൂപവും ഭവവും മാറുന്നു. ഈ ഭാഗത്ത്‌ ജനങ്ങള്‍ക്ക്‌ യാത്ര ചെയ്യുവാന്‍ വേണ്ട മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെയാണ്‌ പാത കടന്നുപോകുന്നത്‌. ആദ്യം അംഗീകരം കിട്ടിയ അലൈന്‍മെന്റില്‍ നിന്നും വ്യത്യാസ്‌തമായ പാതയുടെ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ആണ്‌ അപകാത വന്നു തുടങ്ങിയത്‌. നേരത്തെ ഈ ഭാഗത്തു ഒരു കിലോമീറ്റര്‍ ദൂരം പില്ലറില്‍ തീര്‍ത്ത ഉയരപ്പാതയാണ്‌ വിഭാവന ചെയ്‌തിരുന്നത്‌. പിന്നീട്‌ ഇതില്‍ മാറ്റം വരുത്തി. ഇതാണ്‌ ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്‌. ഈ ഭാഗത്തെ ജനങ്ങള്‍ ദീര്‍ഘദൂര യാത്ര ചെയ്‌തല്‍ മാത്രമേ എതിര്‍ ദിശയിലേക്ക്‌ കടക്കാന്‍ കഴിയു. നിലവിലുള്ള സര്‍വീസ്‌ റോഡ്‌ വഴിയുള്ള യാത്ര ഇപ്പോള്‍ തന്നെ ദുഷ്‌കരമാണ്‌. വണ്‍വേ സംവിധാനത്തിലൂടെ വാഹനങ്ങള്‍ ഓടുമ്പോള്‍ കുടുതല്‍ ദുരിതങ്ങള്‍ക്ക്‌ ഇതു കാരണമാകും കൂനമ്മാവ്‌ പള്ളിപ്പടി മുതല്‍ മാര്‍ക്കറ്റ്‌ വരെയുള്ള ഭാഗം ഒഴിവാക്കി കൊണ്ടാണ്‌ ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്‌. നിത്യവും പതിനായിരങ്ങള്‍ കടന്നു വരുന്ന ഇവിടെ ജനങ്ങള്‍ക്ക്‌ എതിര്‍ ദിശയിലേക്ക്‌ കടന്നുപോകാനുള്ള സംവിധാനമില്ലാതെയുള്ള ഏത്‌ നീക്കവും തടയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുയാണ്‌ ഈ ഭാഗത്തെ ജനങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന്‌ സ്‌ഥലം സന്ദര്‍ശിച്ച ജില്ലാ കലക്‌ടര്‍ പ്രിയങ്കയ്‌ക്ക് ബോധ്യപ്പെട്ടതിന്‌ തുടര്‍ന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട്‌ അഭിപ്രായം ആരാഞ്ഞു കഴിഞ്ഞു.

Ads by Google
Advertisement
Saturday 21 Feb 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW