Thursday, March 12, 2026 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.52 AM

ഭക്‌തജന സാന്നിധ്യത്തില്‍ ശ്രദ്ധേയമായി പാലാഴിയിലെ കുത്തിയോട്ടം

uploads/news/2026/02/826483/2.jpg

ഹരിപ്പാട്‌: ഭക്‌തജന സാന്നിധ്യത്തില്‍ ശ്രദ്ധേയമായി പാലാഴിയിലെ കുത്തിയോട്ടം. ഇത്‌ ഒന്‍പതാം തവണയാണ്‌ കരുവാറ്റ പാലാഴിയില്‍ സുരേഷ്‌ കുമാറും കുടുംബവും ചെട്ടികുളങ്ങര അമ്മയ്‌ക്ക് കുത്തിയോട്ട വഴിപാട്‌ സമര്‍പ്പിക്കുന്നത്‌. കോവിഡിനെ തുടര്‍ന്ന്‌ ഒരു ഇടവേളയ്‌ക്കുശേഷം 2024ലാണ്‌ ഇതിനു മുന്‍പ്‌ കുത്തിയോട്ടം നടത്തിയത്‌. ആദ്യദിനം മുതല്‍ വന്‍ ഭക്‌തജന സാന്നിധ്യമാണ്‌ ഉണ്ടായത്‌. ആയിരങ്ങള്‍ക്ക്‌ ഇരുന്ന്‌ കുത്തിയോട്ട ചുവടുകള്‍ കാണത്തക്ക രീതിയിലുള്ള നയന മനോഹരമായ പന്തലാണ്‌ വീടിന്‌ മുന്‍പിലായി ക്രമീകരിച്ചിരിക്കുന്നത്‌. ഇതിനു സമീപത്തുതന്നെ നൂറുകണക്കിന്‌ പേര്‍ക്ക്‌ ഒരേസമയം അന്നദാനത്തിനുള്ള സൗകര്യവും ചെയ്‌തിട്ടുണ്ട്‌. ഏതുനേരവും ഇവിടെ ഭക്ഷണം ലഭ്യമാണ്‌. സദാസമയവും ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ശുചീകരണ പ്രവര്‍ത്തനവും ഇവിടെ നടക്കുന്നുണ്ട്‌. കുത്തിയോട്ട ചുവട്‌ ആരംഭിച്ച ദിനം മുതല്‍ ഭരണിനാള്‍ വരെ കരുവാറ്റ ഗ്രാമം മൊത്തത്തില്‍ ഉത്സവ പ്രതീതിയാണ്‌. കുത്തിയോട്ടത്തിനോടനുബന്ധിച്ച്‌ ദേശീയപാതയോരത്ത്‌ സ്‌ഥാപിച്ചിരിക്കുന്ന ശിവന്റെ വലിയ രൂപം വന്‍ ജനശ്രദ്ധയാണ്‌ ആകര്‍ഷിക്കുന്നത്‌. പാലാഴിയിലേക്കുള്ള റോഡിനു ഇരുവശവും ഉള്ള വീടുകളുടെ മുന്‍ഭാഗം മുഴുവന്‍ വൃത്തിയാക്കുകയും ദീപാലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചെയ്‌തിരിക്കുന്നതും ദര്‍ശിക്കാനാവും. കൂടാതെ ദിവസേന നിരവധി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമാണ്‌ ഇവിടെ എത്തുന്നത്‌. മന്ത്രി പി.പ്രസാദ്‌, എം. കെ പ്രേമചന്ദ്രന്‍ എം.പി, മുന്‍ എം.പി എ.എം ആരിഫ്‌ തുടങ്ങി നിരവധിപേര്‍ കുത്തിയോട്ട ചുവട്‌ കാണാനായി ദിവസേന പാലാഴിയില്‍ എത്തുന്നുണ്ട്‌.

Ads by Google
Advertisement
Saturday 21 Feb 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW