-->
പെരുമ്പളം: കേരളത്തില്‍ കായലിന് കുറുകെ നിര്‍മ്മിച്ച ഏറ്റവും നീളംകൂടിയ പാലമായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് മൂന്നിന് നാടിന് സമര്‍പ്പിക്കും. വേമ്പനാട്ടുകായലിന് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2016-17 വര്‍ഷത്തെ സംസ്‌ഥാന ബജറ്റിലാണ് കിഫ്‌ബിയില്‍നിന്ന് 100 കോടി രൂപ ഈ പാലം നിര്‍മ്മാണത്തിനായി അനുവദിച്ചത്. 2019 സെപ്‌റ്റംബര്‍ മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണോദ്‌ഘാടനം നിര്‍വഹിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് കരാറെടുത്ത് പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ മധ്യഭാഗത്ത് ബോസ്‌ട്രിങ്ക് മാതൃകയില്‍ മഴവില്‍ മനോഹാരിതയിലാണ് നിര്‍മ്മാണം. 1,157 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് നിര്‍മ്മിച്ചത്. ബോസ്‌ട്രിങ് ആര്‍ച്ചുകളുടെ ഭാഗത്ത് 12 മീറ്ററാണ് വീതി. കായലിന് കുറുകെ അരൂക്കുറ്റി വടുതല, പെരുമ്പളം കരകളില്‍ 300 മീറ്റര്‍ നീളത്തിലും 9.5 മീറ്റര്‍ വീതിയിലും അനുബന്ധ റോഡും നിര്‍മ്മിച്ചു. പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ വിനോദ സഞ്ചാരവും ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുടെ ഉദ്‌ഘാടനവും നടക്കും. തിരുവനന്തപുരം, എറണാകുളം എന്നീ സ്‌ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍.