-->
പത്തനംതിട്ട: പോലീസിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സേനക്ക് സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ച 146 പുതിയ വാഹനങ്ങളില്‍ നാലെണ്ണം പത്തനംതിട്ടക്ക് ലഭിച്ചു.
രണ്ട് ഗൂര്‍ഖ വാഹനങ്ങള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളുടെയും ഫ്‌ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ജില്ലാ പോലീസ് ഓഫീസ് വളപ്പില്‍ നിര്‍വഹിച്ചു.
ഹൈവേ പോലീസിനും കണ്‍ട്രോള്‍ റൂമിനും ഉള്‍പ്പെടെ പുതിയ വാഹനങ്ങള്‍ ലഭിക്കുന്നതോടെ പട്രോളിംഗ് കൂടുതല്‍ ശക്‌തമാകുമെന്നും, ക്രമസമാധാന പ്രശ്‌നങ്ങളിലും റോഡപകടങ്ങളിലും ഉള്‍പ്പെടെ അവശ്യ സന്ദര്‍ഭങ്ങളില്‍ പോലീസിന്റെ സഹായം വേഗത്തില്‍ എത്തിക്കാന്‍ കഴിയുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.